പോലീസിന് നവമാധ്യമ ഉപയോഗത്തിൽ നിയന്ത്രണം; യൂണിഫോമില്‍ വ്യക്തിഗത അക്കൗണ്ടില്‍ ചിത്രം പങ്കുവയ്ക്കാൻ പാടില്ലെന്ന് ഡിജിപി

Spread the love

തിരുവനന്തപുരം: വനിതാ ബറ്റാലിയനില്‍ നവമാധ്യമ ഉപയോഗത്തിന് നിയന്ത്രണമേർപ്പെടുത്തി ഉത്തരവ്. പൊലീസ് ചട്ടങ്ങള്‍ മറികടന്ന് നവമാധ്യമങ്ങള്‍ ഉപയോഗിക്കുന്നതായി ബറ്റാലിയൻ കമാണ്ടൻ്റ് പറയുന്നു.

പൊലീസ് യൂണിഫോമില്‍ വ്യക്തിഗത അക്കൗണ്ടില്‍ ചിത്രം പങ്കുവയ്ക്കാൻ പാടില്ലെന്ന് ഡിജിപി ഉത്തരവുണ്ട്. ഇത് മറികടന്ന് റീലുകള്‍ ചിത്രീകരിച്ച സാഹചര്യത്തിലാണ് സർക്കുലർ. നവമാധ്യമ നിയന്ത്രണങ്ങള്‍ പാലിക്കുമെന്ന് ഓരോ അംഗങ്ങളും സത്യവാങ്മൂലം നല്‍കണമെന്നും കമാണ്ടൻ്റ് അറിയിച്ചു.

നേരത്തെ തന്നെ പൊലീസുകാരുടെ നവമാധ്യമങ്ങളുടെ ഉപയോഗത്തെ സംബന്ധിച്ച്‌ സർക്കുലർ പുറത്തിറങ്ങിയിരുന്നു. വ്യക്തിഗത അക്കൗണ്ടുകളില്‍ പൊലീസ് യൂണിഫോം ഉള്‍പ്പെടെ ധരിച്ചുള്ള ചിത്രങ്ങള്‍ പൊലീസുകാർ പോസ്റ്റ് ചെയ്യാറുണ്ട്. എന്നാല്‍ വനിതാ ബറ്റാലിയനില്‍ ഇത് നിരന്തരം വന്നുകൊണ്ടിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈ സാഹചര്യത്തിലാണ് ഉപയോഗത്തിന് നിയന്ത്രണമേർപ്പെടുത്തി ഉത്തരവ് പുറത്തുവന്നത്. ഓരോ സേനാ അംഗങ്ങളും നിബന്ധനകള്‍ പാലിക്കുമെന്ന് സത്യവാങ്മൂലം നല്‍കണം. ഏതെങ്കിലും തരത്തില്‍ അത് പാലിക്കാതെ വന്നാല്‍ നടപടികളുണ്ടാവുമെന്നും ഉത്തരവില്‍‌ പറയുന്നു.