
കോട്ടയം: മുതിർന്നവർക്കും കുട്ടികള്‍ക്കും ഒരുപോലെ ഇഷ്ടപെടുന്ന ഐറ്റമാണ് പാല് കേക്ക്. വെറും നാല് ചേരുവകള്‍ ഉപയോഗിച്ച് വളരെ എളുപ്പം വീട്ടില്‍ തയ്യാറാക്കാവുന്ന ഒരു കിടിലൻ മധുരപലഹാര റെസിപ്പി എങ്ങനെ തയ്യാറാക്കാം എന്ന് നോക്കിയാലോ.
ചേരുവകള്‍
പാല് – രണ്ടു ലിറ്റർ
പഞ്ചസാര – ഒരു കപ്പ്
നെയ്യ് -5 ടേബിള്‍ സ്പൂണ്‍
നാരങ്ങനീര് – അര ടീസ്പൂണ്‍
തയ്യറാക്കുന്ന വിധം

Whatsapp Group 1 | Whatsapp Group 2 |Telegram Group
രണ്ടു ലിറ്റർ പാല് ഒരു പാനില്‍ എടുത്ത് തിളപ്പിക്കാം. അതിലേയ്ക്കു ഒരു കപ്പ് പഞ്ചസാര രണ്ടു ടേബിള്‍ സ്പൂണ്‍ നെയ്യ് എന്നിവ കൂടി ചേർത്ത് ഇളക്കി കൊടുക്കാം. ഒരിക്കല്‍ കൂടി തിളപ്പിച്ചെടുത്തതിനു ശേഷം അര ടീസ്പൂണ്‍ നാരങ്ങനീരും കൂടി ചേർത്തുകൊടുക്കാം. പാല് കട്ടിയായി തുടങ്ങുമ്പോള്‍ മൂന്ന് ടേബിള്‍ സ്പൂണ്‍ നെയ്യ് ചേർത്ത് ഇളക്കികൊണ്ടിരിക്കാം. പാല് നല്ല കട്ടിയായി ബ്രൗണ്‍ കളർ ആകുമ്പോള്‍ തീ അണച്ച് കേക്ക് സെറ്റ് ചെയ്യുവാനുള്ള പാത്രത്തിലേയ്ക്കു മാറ്റാം. ചൂടാറിയതിനു ശേഷം മുറിച്ചെടുത്തു കഴിക്കാം.