പ്ലസ്‌ടു സേ ഫലം വൈകുന്നു: ഉപരിപഠന സാധ്യത മങ്ങി വിദ്യാർത്ഥികൾ .

Spread the love

തിരുവനന്തപുരം: ഹയർ സെക്കൻഡറിയിൽ ഉപരിപഠന യോഗ്യത നേടാത്തവർക്കുള്ള സേവ് എ ഇയർ (സേ) പരീക്ഷയുടെ ഫല പ്രഖ്യാപനം വൈകുന്നത്

ഉപരിപഠനത്തെ ബാധിക്കുമെന്ന ആശങ്കയിൽ വിദ്യാർഥികൾ. ഹയർ സെക്കൻഡറി രണ്ടാം വർഷ ഫലം മേയ് 22ന് പ്രസിദ്ധീകരിച്ച താണ്.

ഈ പരീക്ഷയിൽ പരാജയപ്പെട്ടവർക്ക് ഒരു വർഷം നഷ്ടമാകാതിരിക്കാനുള്ള സേ പരീക്ഷ നടന്നത് ജൂൺ അവസാനമാണ്. മൂല്യനിർണയം പൂർത്തിയായിട്ടില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഫലപ്രഖ്യാപനം നടത്തു മ്പോഴേക്കും സർവകലാശാലക ളിലും ഐഎച്ച്ആർഡികളിലും ഉപരിപഠനത്തിന് അപേക്ഷിക്കാനുള്ള തീയതി കഴിയുമെന്ന ആശങ്കയിലാണു വിദ്യാർഥികൾ