മരം മുറിക്കുന്നതിനിടെ ദേഹത്തേക്ക് വീണു; പൂച്ചാക്കലിൽ മധ്യവയസ്ക്കന് ദാരുണാന്ത്യം

Spread the love

പൂച്ചാക്കൽ: മരം മുറിക്കുന്നതിനിടയിൽ മരം ദേഹത്ത് വീണ് അരൂക്കുറ്റി പഞ്ചായത്ത് 6-ാം വാർഡിൽ രാഹുൽ ഭവനിൽ റഫീക്ക് (52)മരണമടഞ്ഞു. തൃച്ചാറ്റു കുളത്തിന് സമീപമാണ് സംഭവം.

ഉടനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംസ്കാരം പോസ്റ്റ്മോർട്ടത്തിന് ശേഷം ഇന്ന് ഉച്ചയോടെ നടക്കും. ഭാര്യ: ലേഖ.മക്കൾ: രാഹുൽ, ഐശ്വര്യ, അഖിൽ. മരുമകൻ: ജിത്തു.