
കോട്ടയം : കഴുന്നയുടെ കടിയേറ്റു ചികിത്സ തേടിയ വീട്ടമ്മ കുഴഞ്ഞു വീണു മരിച്ചു. കഴുന്ന കടിച്ചത് ആറ്റില്‍ തുണി കഴുകുന്നതിനിടെ. കോട്ടയം ജനറല്‍ ആശുപത്രിയില്‍ പ്രാഥമിക ചികിത്സയ്ക്കു ശേഷം വീട്ടിലേക്കു മടങ്ങിയെങ്കിലും കുഴഞ്ഞുവീഴുകയായിരുന്നു
ഇന്നലെ രാവിലെ 10.30 ഓടെ ആറ്റില്‍ തുണി കഴുകുന്നതിനിടെ കഴുന്ന ആക്രമിക്കുകയായിരുന്നു. തുടര്‍ന്നു ജനറല്‍ ആശുപത്രിയില്‍ പ്രാഥമിക ചികിത്സയ്ക്കു ശേഷം വീട്ടിലേക്കു മടങ്ങി. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ മരണകാരണം വ്യക്തമാകുമെന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥർ പറഞ്ഞു.
മകൾ: ജാസ്മിൻ, മരുമകൻ: മുബാറക്ക്. ഇന്ന് വൈകിട്ട് മൂന്നിന് താഴത്തങ്ങാടി ജുമാ മസ്ജിദ് കബർസ്ഥാനിൽ