സൊമാറ്റോ ഡെലിവറി ജീവനക്കാരുടെ സമരം; പിന്തുണയുമായി ഐഎൻടിയുസി

Spread the love

തിരുവനന്തപുരം: സൊമാറ്റോ മാനേജ്‌മെന്റിനെതിരെ സൊമാറ്റോ ഡെലിവറി ജീവനക്കാർ നടത്തുന്ന സമരത്തിന് പൂർണ പിന്തുണ പ്രഖ്യാപിച്ച് ഐഎൻടിയുസി രംഗത്തെത്തി.സൊമാറ്റോ, സ്വിഗ്ഗി തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിലെ ഡെലിവറി ജീവനക്കാർ സമാനതകളില്ലാത്ത ദുരിതങ്ങളിലൂടെയാണ് കടന്നുപോകുന്നതെന്ന് കൗൺസിൽ ചൂണ്ടിക്കാട്ടി.

കഴിഞ്ഞ അഞ്ച് മാസത്തിലേറെയായി ഓരോ ഓർഡറിൽ നിന്നും 5 രൂപ മുതൽ 15 രൂപ വരെ വെട്ടിക്കുറയ്ക്കുന്നത് പ്രതിദിന വരുമാനത്തിൽ 250 മുതൽ 350 രൂപ വരെ കുറവുണ്ടാക്കി. കൂടാതെജോലിക്കിടെ അപകടത്തിൽപ്പെട്ട് മരണമടയുന്ന തൊഴിലാളികൾക്ക് മതിയായ നഷ്ടപരിഹാരം പോലും ലഭിക്കാത്ത അവസ്ഥയാണ് . തിരക്കുള്ള സമയങ്ങളിൽ പോലും ഹോട്ടലുകളിൽ ഡെലിവറി ജീവനക്കാരെ മണിക്കൂറുകളോളം കാത്തിരിപ്പിക്കുന്നത് തൊഴിലാളി വിരുദ്ധ നടപടിയാണ്.

‘സെലക്ട് ടു ഗോ’ ഓപ്ഷൻ: ‘സെലക്ട് ടു ഗോ’ എന്ന പുതിയ ഓപ്ഷൻ വഴി 15ശതമാനം മുതൽ 30 ശതമാനം വരെ കമ്മീഷൻ പിടിച്ചുകൊണ്ട് കുറച്ചുപേർക്ക് മാത്രം ഓർഡറുകൾ നൽകുന്നു. ഇത് വർഷങ്ങളായി ഈ തൊഴിൽ ചെയ്യുന്നവർക്ക് മണിക്കൂറുകളോളം ഓർഡർ ലഭിക്കാത്ത സാഹചര്യമുണ്ടാക്കുന്നു. ഇത് അവരുടെ യഥാർത്ഥ ജോലിസമയം ആപ്പിൽ രേഖപ്പെടുത്താതെ വരുന്നതിനും കാരണമാകുന്നുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2022 സെപ്റ്റംബർ 7-ന് തിരുവനന്തപുരം ലേബർ കമ്മീഷൻ മുമ്പാകെ സൊമാറ്റോ കമ്പനി പ്രതിനിധികൾ ഒപ്പിട്ടുനൽകിയ കരാർ പ്രകാരം, ഒരു ഡെലിവറി ജീവനക്കാരനെ പുറത്താക്കുന്നതിന് കുറഞ്ഞത് ഏഴ് ദിവസം മുൻപ് വിശദീകരണം ചോദിക്കണമെന്ന വ്യവസ്ഥ പാലിക്കപ്പെടുന്നില്ല. അതേസമയം തൊഴിൽ വകുപ്പിന്റെ ഇടപെടൽ ആവശ്യപ്പെട്ട് ഐഎൻടിയുസി

ഈ പ്രശ്നങ്ങൾ അതീവ ഗുരുതരമാണെന്നും ഡെലിവറി ജീവനക്കാർ നടത്തുന്ന സമരത്തിൽ തൊഴിൽ വകുപ്പ് അടിയന്തരമായി ഇടപെട്ട് പരിഹാരം കാണണമെന്നും യംഗ് വർക്കേഴ്സ് കൗൺസിൽ ആവശ്യപ്പെട്ടു.