ഈ അധ്യയന വർഷത്തെ അവധികൾ പ്രഖ്യാപിച്ചു ; ഓണം അവധി ഓഗസ്റ്റ് 29 മുതൽ ആരംഭിക്കും

Spread the love

കേരളത്തില്‍ മറ്റൊരു അവധിക്കാലം കൂടി വന്നെത്താന്‍ ഇനി ഏതാനും ദിവസങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്. രണ്ട് മാസത്തെ അവധി കഴിഞ്ഞ് സ്‌കൂളിലേക്കും കോളേജുകളിലേക്കും പോയ വിദ്യാര്‍ഥികള്‍ കാത്തിരിക്കുന്നത് ഓണം അവധിയ്ക്കായാണ്.ഓണം ആഘോഷിക്കാന്‍ ഇത്തവണ എത്ര അവധികള്‍ കിട്ടുമെന്നതും കുട്ടികളുടെ നെഞ്ചിടിപ്പ് വര്‍ധിപ്പിക്കുന്നു.

ഓണം അവധിയ്ക്കായി ഈ വര്‍ഷം ഓഗസ്റ്റ് 29ന് സ്‌കൂളുകള്‍ അടയ്ക്കുമെന്ന്‌ സ്‌കൂളുമായി ബന്ധപ്പെട്ടവർ വ്യക്തമാക്കുന്നു. സ്‌കൂള്‍ ഒന്നാം പാദ പരീക്ഷകള്‍ ഓഗസ്റ്റ് 20ന് ആരംഭിച്ച്‌ 27ന് അവസാനിക്കുമെന്നും റിപ്പോര്‍ട്ടുകൾ പറയുന്നു.

ഓണാഘോഷ പരിപാടികള്‍ കഴിഞ്ഞ് ഓഗസ്റ്റ് 29 മുതല്‍ ഓണാവധി ആരംഭിക്കും. സെപ്റ്റംബര്‍ 8നാണ് കുട്ടികള്‍ തിരികെ സ്‌കൂളുകളിലേക്ക് എത്തേണ്ടത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാല്‍ ഓണാവധി നേരത്തെ ആരംഭിക്കുമെങ്കിലും ഓണം വന്നെത്തുന്നത് അവധിയുടെ അവസാനത്തിലാണ്. സെപ്റ്റംബര്‍ അഞ്ചിനാണ് ഇത്തവണ തിരുവോണം വരുന്നത്.

ക്രിസ്തുമസ് അവധിയ്ക്കായി ഇത്തവണ സ്‌കൂളുകള്‍ ഡിസംബര്‍ 19ന് അടയ്ക്കുമെന്നാണ് വിവരം. അര്‍ധവാര്‍ഷിക പരീക്ഷകള്‍ ഡിസംബര്‍ 11ന് ആരംഭിച്ച്‌ 18 വരെ നടക്കും. 19 മുതല്‍ അവധി ആരംഭിക്കും  കഴിഞ്ഞ് 29ന് സ്കൂളുകൾ തുറക്കും.

ഈ അധ്യയനവർഷത്തെ മധ്യവേനൽ അവധിക്കായി മാർച്ച് 31ന് സംസ്ഥാനത്തെ സ്കൂളുകൾ അടയ്ക്കും.