ബുധനാഴ്ചത്തെ ദേശീയ പണിമുടക്ക് കേരളത്തെ എങ്ങനെ ബാധിക്കും: വാഹനങ്ങൾ ഓടുമോ? പണിമുടക്ക് വിശദാംശങ്ങൾ അറിയാം.

Spread the love

ഡല്‍ഹി: കേന്ദ്രസർക്കാരിന്റെ തൊഴിലാളി കർഷക വിരുദ്ധ നയങ്ങള്‍ക്കെതിരെ വിവിധ ട്രേഡ് യൂണിയനുകള്‍ നടത്തുന്ന ദേശീയ പണിമുടക്ക് ജൂലൈ 9 ബുധനാഴ്ചയാണ് നടക്കുന്നത്.
സാധാരണയായി കേരളത്തില്‍ ഇത്തരത്തിലുള്ള ദേശീയപണി മുടക്കുകള്‍ക്ക് വലിയ പിന്തുണ ലഭിക്കാറുണ്ട്. ഇത്തവണത്തേത് കേരളത്തെ എങ്ങനെ ബാധിക്കും എന്ന് നോക്കാം.

കേരളത്തെ പണിമുടക്ക് ബാധിക്കുമോ
കേരളത്തില്‍ ഭാഗികമായിട്ടായിരിക്കും പണിമുടക്ക് നടക്കുക എന്ന ഊഹം നിലനില്‍ക്കുന്നുണ്ട്. ഐ എൻ ടി യു സി ഉള്‍പ്പെടെയുള്ള സംഘടനകള്‍ പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. കേന്ദ്രസർക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരെയാണ് ഈ പണിമുടക്ക് സംഘടിപ്പിച്ചിട്ടുള്ളതെന്ന് സി ഐ ടി യു സംസ്ഥാന ജനറല്‍ സെക്രട്ടറിയും ട്രേഡ് യൂണിയൻ സംസ്ഥാനതല സംയുക്ത സമിതി ജനറല്‍ കണ്‍വീനറുമായ എളമരം വ്യക്തമാക്കുന്നു.

മാറ്റിവച്ച ദേശീയ പണിമുടക്ക് ജൂലൈ 9 ന്, പ്രധാന ആവശ്യങ്ങള്‍ ഇവയെല്ലാം
ഐ എൻ ടി യു സി പണിമുടക്കിന്റെ ഭാഗമായതിനാല്‍ സംസ്ഥാനത്തെ സർക്കാർ സ്ഥാപനങ്ങളെ ഇത് കാര്യമായി ബാധിച്ചേക്കും. നാല് തൊഴിലാളി നിയമങ്ങള്‍ക്കെതിരെയാണ് പ്രധാനമായും പ്രതിഷേധിക്കുന്നത്. റെയില്‍വേ. കല്‍ക്കരി . വൈദ്യുതി .ഉരുക്ക് ,എണ്ണ ഉള്‍പ്പെടെയുള്ള പൊതുമേഖല സ്ഥാപനങ്ങളുടെ സ്വകാര്യവല്‍ക്കരണത്തിനെതിരെയാണ് പ്രതിഷേധം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പൊതു ഗതാഗതം സ്തംഭിക്കുമോ
തമിഴ്നാട്ടില്‍ ഗതാഗതത്തെ പണിമുടക്ക് കാര്യമായി ബാധിച്ചേക്കും. ബസ്സുകളും ഓട്ടോറിക്ഷ സർവീസുകളെയും ഇത് ബാധിക്കും എന്നാണ് വിലയിരുത്തല്‍. ഒരു വിഭാഗം ജീവനക്കാർ പണിമുടക്കിന് പിന്തുണ നല്‍കിയിട്ടുള്ളതിനാല്‍ കേരളത്തിലെ കാര്യവും പരുങ്ങലിലാണ്.എങ്കിലും തമിഴ്നാടിനെ അപേക്ഷിച്ച്‌ നോക്കുമ്ബോള്‍ കേരളത്തിലെ ഗതാഗതം പൂർണമായും സ്തംഭിക്കാൻ സാധ്യതയില്ലെന്ന് വിലയിരുത്തലിലാണ് പൊതുജനം.

പ്രധാന ആവശ്യങ്ങള്‍
പുതിയ ലേബർ കോഡുകള്‍ പിൻവലിക്കുക
മിനിമം വേതനം വർദ്ധിപ്പിക്കുക
തൊഴിലാളികളുടെ സാമൂഹ്യ സുരക്ഷ ഉറപ്പാക്കുക
പൊതുമേഖലാ സ്ഥാപനങ്ങളുടെ സ്വകാര്യവല്‍ക്കരണം അവസാനിപ്പിക്കുക
കമ്ബനികള്‍ക്ക് അനുകൂലമായി ലേബർ നിയമങ്ങളില്‍ വരുത്തിയ ഭേദഗതികള്‍ക്കെതിരെ ശബ്ദമുയർത്തുക..