ഞാവല്‍ ഇട്ട് വാറ്റിയ ചാരായം ഓട്ടോറിക്ഷയില്‍ കടത്താൻശ്രമം ; വരന്തരപ്പിള്ളി സ്വദേശി എക്‌സൈസ് പിടിയില്‍

Spread the love

തൃശ്ശൂർ : ഞാവല്‍ ഇട്ട് വാറ്റിയ ചാരായം ഓട്ടോറിക്ഷയില്‍ കടത്തുകയായിരുന്ന വരന്തരപ്പിള്ളി സ്വദേശി പിടിയില്‍. വരന്തരപ്പിള്ളി പൗണ്ട് വിരുത്തി വീട്ടില്‍ രമേഷ് (53) ആണ് പിടിയിലായത്.തൃശൂര്‍ കണ്ണംകുളങ്ങര ടിബി റോഡില്‍ വച്ചായിരുന്നു അറസ്റ്റ്. 5 ലിറ്റര്‍ ചാരായം ഇയാളില്‍ നിന്നും പിടികൂടി. ചാരായം കടത്തുന്നതിന് ഉപയോഗിച്ച ഓട്ടോറിക്ഷയും തൃശൂര്‍ റേഞ്ച് എക്‌സൈസ് സംഘം പിടികൂടി. ഇയാള്‍ കൊളുക്കുള്ളിയില്‍ വീട് വാടകയ്ക്ക് എടുത്താണ് ചാരായം വില്‍പന നടത്തിയിരുന്നതെന്ന് എക്‌സൈസ് സംഘം പറഞ്ഞു. ഞാവല്‍ ഇട്ട ചാരായം ഒരു കുപ്പി 1000 രൂപയ്ക്കാണ് ഇയാള്‍ വില്‍പന നടത്തിയിരുന്നത്.