
വൈക്കം: വൈക്കം കായലോര ബീച്ചിലെ കയ്യേറ്റങ്ങൾ ഒഴിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സിപിഎം കൗൺസിലർമാർ നഗരസഭ ഓഫീസിന് മുന്നിൽ കുത്തിയിരിപ്പ് സമരം നടത്തി.
ജില്ലയുടെ പലഭാഗങ്ങളിൽ നിന്നായി നൂറുകണക്കിനാളുകൾ ദിവസവും കായൽ ഭംഗി ആസ്വദിക്കുന്നതിനായി എത്തുന്ന വൈക്കം കായലോര ബീച്ചിന്റെ പല ഭാഗങ്ങളും സ്വകാര്യ വ്യക്തികൾ കയ്യേറുകയാണെന്ന് സി പി എം കൗൺസലർമാർ ആരോപിച്ചു.
അനധികൃതമായി പല കെട്ടിടങ്ങളും നിർമ്മിക്കുന്നതിനോടൊപ്പം സമീപത്ത് കച്ചവട കേന്ദ്രങ്ങളും അനുമതിയില്ലാതെ പ്രവർത്തിച്ചുവരികയാണ്. ബീച്ചിനോട് ചേർന്ന പല സ്ഥലങ്ങളിൽ നിന്ന് ബീച്ചിലേക്ക് കവാടം ഉൾപ്പടെ നിർമ്മിച്ചതിലും പ്രതിഷേധം ഉയരുന്നുണ്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇതിനോട് ചേർന്ന് തന്നെ സമീപത്തെ പുരയിടത്തിൽ നിന്നും 20 മീറ്ററോളം ദൂരം ബീച്ച് കയ്യേറി ഗേറ്റ് ഉൾപ്പെടെ സ്വകാര്യ വ്യക്തി സ്ഥാപിച്ചിട്ടുണ്ട്. നഗരസഭയുടെ ഉടമസ്ഥതയിലെ ബീച്ചിൽ കയ്യേറ്റം നടക്കുമ്പോഴും ഒരു നടപടിയും സ്വീകരിക്കാൻ നഗരസഭ തയ്യാറാകുന്നില്ലെന്ന് കൗൺസിലർമാർ കുറ്റപ്പെടുത്തി.
നഗരസഭ ഓഫീസിന് മുന്നിൽ നടന്ന പ്രതിഷേധ സമരം മുൻ നഗരസഭ ചെയർപേഴ്സൺ എസ്.ഇന്ദിരദേവി ഉദ്ഘാടനം ചെയ്തു.കെ. പി.സതീശൻ അധ്യക്ഷത വഹിച്ചു.പാർലമൻ്ററി പാർട്ടി ലീഡർ എസ്. ഹരിദാസൻ നായർ, കൗൺസിലർ കവിതാരാജേഷ്, സി പി ഐ എം ഏരിയാ കമ്മറ്റി അംഗം എം.സുജിൻ , വൈക്കം ടൗൺ സൗത്ത് ലോക്കൽ സെക്രട്ടറി പി.സി.അനിൽകുമാർ എന്നിവർ പ്രസംഗിച്ചു.