ദേശീയ പണിമുടക്ക്: സംസ്ഥാനത്തെ ഇടത് ട്രേഡ് യൂണിയനുകള്‍ക്കൊപ്പം ചേരാതെ പണിമുടക്ക് നടത്താൻ യു.ഡി.എഫ് ട്രേഡ് യൂണിയനുകള്‍

Spread the love

കൊച്ചി: കേന്ദ്ര സർക്കാരിനെതിരെ 9ന് പ്രതിപക്ഷ തൊഴിലാളി സംഘടനകള്‍ നടത്തുന്ന ദേശീയ പണിമുടക്കില്‍ സംസ്ഥാനത്തെ ഇടത് ട്രേഡ് യൂണിയനുകള്‍ക്കൊപ്പം ചേരാതെ പണിമുടക്ക് നടത്താൻ യു.ഡി.എഫ് ട്രേഡ് യൂണിയനുകള്‍.

സംസ്ഥാന സർക്കാരിനെതിരെ കൂടിയായിരിക്കും യു.ഡി.എഫ് സമരം. കേന്ദ്ര സർക്കാരിനെപ്പോലെ ഈസ് ഒഫ് ഡൂയിംഗ് ബിസിനസില്‍ സംസ്ഥാന സർക്കാരും കോർപ്പറേറ്റുകളെ സഹായിക്കുന്ന നയം സ്വീകരിക്കുന്നതാണ് വിട്ടുനില്‍ക്കാൻ കാരണം.

17 ആവശ്യങ്ങള്‍ ഉന്നയിച്ച്‌ 14 ദേശീയ ട്രേഡ് യൂണിയനുകളും കേന്ദ്ര-സംസ്ഥാന സർക്കാർ ജീവനക്കാരുടെ സംഘടനകളും ബാങ്ക്, ഇൻഷ്വറൻസ് പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ സംഘടനകളും ചേർന്നാണ് പണിമുടക്കിന് ആഹ്വാനം ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേന്ദ്രസർക്കാരിനെപ്പോലെ സംസ്ഥാന സർക്കാരും തൊഴിലാളികളെ ചൂഷണം ചെയ്യുകയാണ്. ഇക്കാരണത്താലാണ് കേരളത്തില്‍ കേന്ദ്രത്തിനും സംസ്ഥാനത്തിനുമെതിരെ പ്രതിഷേധിക്കാൻ തീരുമാനിച്ചത്. ജില്ലാ കേന്ദ്രങ്ങളിലും വിവിധ മേഖലകളിലും മാർച്ച്‌ സംഘടിപ്പിക്കുമെന്ന് യു.ഡി.എഫ്.ടി സംസ്ഥാന ചെയർമാൻ ആർ. ചന്ദ്രശേഖരൻ അറിയിച്ചു.

പണിമുടക്ക് ആവശ്യങ്ങളടക്കം തീരുമാനിച്ച യോഗത്തില്‍ ഐ.എൻ.ടി.യു.സി ഉള്‍പ്പെടെയുള്ള യു.ഡി.എഫ് ട്രേഡ് യൂണിയനുകളുണ്ടായിരുന്നു. സംസ്ഥാന കോ-ഓർഡിനേഷൻ കമ്മിറ്റി യോഗത്തിന് ദിവസങ്ങള്‍ക്ക് മുമ്പാണ് വിട്ടുനില്‍ക്കുന്നതായി അറിയിച്ചത്. സി.ഐ.ടി.യു  എറണാകുളം ജില്ലാ സെക്രട്ടറി പി.ആർ. മുരളീധരൻപറഞ്ഞു.