പേൻ ശല്യം കൂടുതലാണോ? പൈസച്ചിലവില്ലാതെ വീട്ടിൽ തന്നെ ചെയ്യാവുന്ന കുറച്ച് ടിപ്സ് നോക്കിയാലോ?

Spread the love

  കുട്ടികളെയും മുതിർന്നവരെയും ഒരുപോലെ അലട്ടുന്ന ഒന്നാണ് തലയിലെ പേന്‍ ശല്യം .തലയോട്ടിയില്‍ നിന്നും വലിച്ചെടുക്കുന്ന രക്തമാണ് ഈ പേനുകളുടെ ഭക്ഷണം. തലയില്‍ പേന്‍ ഉണ്ടെങ്കില്‍ ഏറെ അസ്വസ്ഥതകള്‍ ഉണ്ടാകാറുണ്ട്. അതില്‍ പ്രധാനപ്പെട്ടതാണ് അസഹീനമായ ചൊറിച്ചില്‍. അമിതമായി ചൊറിഞ്ഞാല്‍ അത് തലയോട്ടിയില്‍ മുറിവുണ്ടാക്കും. അത് പിന്നീട് അണുബാധയ്‌ക്ക് കാരണമാകും

പേൻ ശല്യം ഒഴിവാക്കാൻ പ്രകൃതിദത്തമായ പല വഴികളുമുണ്ട്.  തുളസി, ഒലിവ് ഓയില്‍, വെളുത്തുള്ളി, നാരങ്ങാനീര് എന്നിവയെല്ലാം ഇതിനായി ഉപയോഗിക്കാവുന്നതാണ്.

ഉപയോഗ രീതി അറിയാം

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുളസി:

തുളസി അരച്ച്‌ മുടിയില്‍ പുരട്ടി അല്‍പനേരം കഴിഞ്ഞ് കഴുകിക്കളയുക.

ഒലിവ് ഓയില്‍:

ഉറങ്ങുന്നതിനു മുൻപ് ഒലിവ് ഓയില്‍ തലയോട്ടിയില്‍ പുരട്ടുക.

വെളുത്തുള്ളിയും നാരങ്ങാനീരും:

വെളുത്തുള്ളി ചതച്ച്‌ നാരങ്ങാനീരുമായി കലർത്തി തലയില്‍ പുരട്ടുക.

ഉള്ളി നീര്:

ഉള്ളി നീര് ആഴ്ചയില്‍ ഒന്നോ രണ്ടോ ദിവസം തലയില്‍ പുരട്ടാം.