ബിജെപിയുടെ കോട്ടയം മെഡിക്കൽ കോളേജ് മാർച്ച് തിങ്കളാഴ്ച; ഉദ്ഘാടനം സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ നിർവഹിക്കും

Spread the love

കോട്ടയം : കോട്ടയം മെഡിക്കൽ കോളേജിലെ കെട്ടിടം തകർന്ന് വീട്ടമ്മ മരിക്കാൻ ഇടയായ സംഭവത്തിലെ കുറ്റക്കാരായ ആരോഗ്യമന്ത്രി വീണാ ജോർജ്ജും മന്ത്രി വി.എൻ വാസവനും രാജിവെക്കണം എന്ന് ആവശ്യപ്പെട്ട് ബിജെപിയുടെ നേതൃത്വത്തിൽ തിങ്കളാഴ്ച മെഡിക്കൽ കോളേജ് മാർച്ച് സംഘടിപ്പിക്കും. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ഉദ്ഘാടനം ചെയ്യും.ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുമെന്ന് സത്യപ്രതിജ്ഞ ചെയ്തു ചുമതലയേറ്റ മന്ത്രിമാർക്ക് ധാർമികമായി അധികാരത്തിൽ തുടരാൻ അവകാശമില്ലെന്ന് ബിജെപി കോട്ടയം വെസ്റ്റ് ജില്ലാ പ്രസിഡൻറ് ജി. ലിജിൻ ലാൽ അഭിപ്രായപ്പെട്ടു

കോട്ടയം മെഡിക്കൽ കോളജിലെ തകർന്നു വീണ കെട്ടിടം പ്രവർത്തന യോഗ്യമല്ലെന്ന് 2012 ൽ പൊതുമരാമത്ത് വകുപ്പ് റിപ്പോർട്ട് നൽകിയതാണ്.

എന്നാൽ 13 വർഷം കഴിഞ്ഞിട്ടും അത് പൊളിച്ചു മാറ്റാനോ രോഗികൾക്ക് സുരക്ഷിതത്വം ഉറപ്പാക്കാനോ മാറിമാറി വന്ന യുഡിഎഫ്.ഇടതു സർക്കാരുകൾ ശ്രമിച്ചില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്താണ് പൊതുമരാമത്ത് റിപ്പോർട്ട് സമർപ്പിച്ചത്.അന്ന് ആരോഗ്യമന്ത്രിയായിരുന്ന വിഎസ് ശിവകുമാറും ഒന്നാം പിണറായി സർക്കാരിൽ ആരോഗ്യവകുപ്പ് മന്ത്രിയായിരുന്ന കെ കെ ശൈലജ ടീച്ചറും പൊതുമരാമത്ത് വകുപ്പ് മന്ത്രിമാരും ഈ തകർച്ചയിൽ ഉത്തരവാദികളാണ്. അവർക്ക് ഉത്തരവാദിത്വത്തിൽ നിന്നും ഒഴിഞ്ഞുമാറാൻ കഴിയില്ലെന്ന് ബിജെപി ലിജിൻ ലാൽ ആരോപിച്ചു.

മെഡിക്കൽ കോളേജിലെ ഹോസ്റ്റൽ ഉൾപ്പെടെ നിരവധി കെട്ടിടങ്ങൾ അപകടാവസ്ഥയിലാണ്. വീണ്ടും അപകടം ക്ഷണിച്ചുവരുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങൾ പോകുന്നത്. ജീവനു സംരക്ഷണം നൽകേണ്ട ആശുപത്രികൾ കൊലക്കളങ്ങൾ ആകുന്നത് അതീവ ദയനീയകരമാണ്.ഇത്തരം സാഹചര്യം സൃഷ്ടിച്ച ആരോഗ്യവകുപ്പ് മന്ത്രി ഉൾപ്പെടെയുള്ള മന്ത്രിമാർ തൽ സ്ഥാനത്ത് തുടരാൻ അർഹരല്ല.