തിരുവനന്തപുരം നെയ്യാർ ഡാമിന് സമീപം കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ച് അപകടം; 25 പേർക്ക് പരിക്ക്

Spread the love

തിരുവനന്തപുരം: നെയ്യാർ ഡാമിന് സമീപം കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ച് അപകടം. ഇന്ന് രാവിലെ 7. 45 ഓടെയാണ് അപകടമുണ്ടായത്.

തിരുവനന്തപുരത്തുനിന്ന് നെയ്യാർ ഡാമിലേക്ക് വന്ന ഫാസ്റ്റ് പാസഞ്ചറും അമ്പൂരിയിൽ നിന്ന് നെയ്യാർ വഴി കാട്ടാക്കടയിലേക്ക് പോകുന്ന കെഎസ്ആർടിസി ഓർഡിനറി ബസ്സുമാണ് കൂട്ടിയിടിച്ചത്.

അപകടത്തിൽ 25 ഓളം പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇതിൽ അധികവും സ്ത്രീകളാണ്. ഒരു മണിക്കൂറിനു ശേഷമാണ് ഓർഡിനറി ബസ്സിലെ ഡ്രൈവറെ ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് പുറത്തെടുത്തത്. പരിക്കേറ്റവരെ മണിയറവള ആശുപത്രിയിലേക്ക് മാറ്റി. ഗുരുതരമായി പരിക്കേറ്റ ഡ്രൈവർമാരെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group