
കോട്ടയം: മെഡിക്കല്‍ കോളജ് അപകടവുമായി ബന്ധപ്പെട്ട് കലക്ടര്‍ നടത്തുന്ന അന്വേഷണം സര്‍ക്കാരിന് അനുകൂലമാണെന്ന പ്രതിപക്ഷത്തിന്റെ ആരോപണം തള്ളി കളക്ടര്‍ ജോണ്‍ വി.
സാമുവല്‍.
എല്ലാ കാര്യങ്ങളും സമഗ്രമായി പരിശോധിച്ചാകും റിപ്പോര്‍ട്ട് നല്‍കുക, യാതൊരു ആശങ്കയ്ക്കും വകയില്ലാത്ത സത്യസന്ധമായ റിപ്പോര്‍ട്ടാണ് തയ്യാറാക്കുന്നത്.
കോട്ടയം മെഡിക്കല്‍ കോളജിലെ അപകടത്തില്‍ സത്യസന്ധമായ അന്വേഷണമാണ് നടക്കുന്നത്. വീഴ്ചകളുണ്ടോയെന്ന് ആരോപണങ്ങളടക്കം സമഗ്രമായി പരിശോധിക്കും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
എല്ലാ പരാതികളും അന്വേഷിച്ചാകും റിപ്പോര്‍ട്ട് നല്‍കുക. ഏഴ് ദിവസത്തിനുള്ളില്‍ അന്വേഷണ റിപ്പോര്‍ട്ട് കൈമാറും. അന്വേഷണത്തിന്റെ പ്രാഥമിക ഘട്ടം കഴിഞ്ഞു. വിദഗ്ധരുടെ സാന്നിധ്യത്തില്‍ വീണ്ടും അപകടസ്ഥലം പരിശോധിക്കും.
ഫിറ്റ്‌നസ് അടക്കമുള്ള പഴയ രേഖകളെല്ലാം എത്തിക്കാന്‍ അധികൃതരോട് ആവശ്യപ്പെട്ടു.
ആശുപത്രി വികസന യോഗം ചേരുന്നില്ലെന്ന ആരോപണം തെറ്റാണ്.
എച്ച്.ഡി.എസ് അംഗങ്ങളുടെ കാലാവധി കഴിഞ്ഞിരുന്നു. പുതിയ അംഗങ്ങളെ നിയമിക്കുന്നതിലെ കാലതാമസമാണ് പ്രശ്‌നം. ഉടന്‍ പുതിയ എച്ച്‌ഡിഎസ് കമ്മിറ്റിയെ നിശ്ചയിക്കും.
അതേസമയം, കോട്ടയം മെഡിക്കല്‍ കോളജ് അപകടത്തില്‍ പ്രാഥമിക റിപ്പോര്‍ട്ട് കലക്ടര്‍ സര്‍ക്കാരിനു സമര്‍പ്പിച്ചു.
ധനസഹായം സംബന്ധിച്ച റിപ്പോര്‍ട്ടാണ് കൈമാറിയത്. അപകടമുണ്ടായ കെട്ടിടത്തിന്റെ മൂന്നാം നിലയിലെ ശൗചാലയം രോഗികള്‍ ഉപയോഗിച്ചിരുന്നതായി പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായി.