പോലീസ് അക്കാദമിയിലെ മിടുക്കി; മുതിർന്ന ഉദ്യോഗസ്ഥർക്കൊപ്പം ടെന്നീസ് ; ട്രെയിനി സബ് ഇൻസ്പെക്ടർമാർക്ക് തോന്നിയ സംശയത്തെ തുടർന്ന് നടത്തിയ പരിശോധനയിൽ കണ്ടെത്തിയത് പരീക്ഷ പേപ്പറുകളും വ്യാജ തിരിച്ചറിയൽ കാർഡുകളും ; ഒടുവിൽ കുറ്റസമ്മതം; 2 വർഷത്തോളം വനിതാ പോലീസായി ആൾമാറാട്ടം നടത്തിയ യുവതി അറസ്റ്റിൽ

Spread the love

ജയ്പൂർ:  രാജസ്ഥാനിലെ പൊലീസ് അക്കാദമിയിൽ രണ്ട് വർഷത്തോളം ആൾമാറാട്ടം നടത്തിയ വനിതാ പൊലീസ് അറസ്റ്റിൽ. രാജസ്ഥാനിലെ സിക്കാർ ജില്ലയിൽ നിന്നാണ് മൂളിദേവി എന്ന മോണാ ബുഗാലിയയെ പൊലീസ് അറസ്റ്റ് ചെയ്തത്. പൊലീസ് അക്കാദമിയിൽ പരിശീലനത്തിൽ പങ്കെടുത്ത് ഔദ്യോഗിക യൂണിഫോം ധരിച്ച് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർക്കൊപ്പം പലപ്പോഴായി ഇവർ ഫോട്ടോയ്ക്ക് പോസ് ചെയ്തിട്ടുണ്ട്. …

2023 മുതൽ മോണാ ബുഗാലിയ ഒളിവിലായിരുന്നു. സബ് ഇൻസ്‌പെക്ടർ റിക്രൂട്ട്‌മെന്റ് പരീക്ഷയിൽ വിജയിക്കാതെയാണ് ബുഗാലിയ സംസ്ഥാനത്തെ പ്രധാന പൊലീസ് പരിശീലന സ്ഥാപനത്തിൽ പ്രവേശിച്ചതെന്ന് പൊലീസ് പറയുന്നു. ബുഗാലിയ താമസിച്ചിരുന്ന വാടകമുറിയിൽ പൊലീസ് നടത്തിയ പരിശോധനയിൽ 7 ലക്ഷം രൂപയും മൂന്ന് പൊലീസ് യൂണിഫോമുകളും പരീക്ഷ പേപ്പറുകളും കണ്ടെടുത്തു. വ്യാജ തിരിച്ചറിയിൽ കാർഡുകളും കണ്ടെടുത്തിട്ടുണ്ട്.  രാജസ്ഥാൻ സബ് ഇൻസ്പെക്ടർ റിക്രൂട്ട്‌മെന്റ് പരീക്ഷയിൽ ബുഗാലിയ വിജയിച്ചിട്ടില്ലെന്ന് ഔദ്യോഗിക രേഖകൾ സ്ഥിരീകരിക്കുന്നു. 2021ൽ യോഗ്യത നേടാനാകാതെ വന്നതോടെ ‘മൂളി ദേവി’ എന്ന പേരിൽ വ്യാജരേഖകൾ സൃഷ്ടിച്ച് സബ് ഇൻസ്‌പെക്ടറായി തിരഞ്ഞെടുത്തതായി സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു. ഇതിനുപിന്നാലെ സബ് ഇൻസ്‌പെക്ടർ റിക്രൂട്ട്‌മെന്റിനു വേണ്ടി മാത്രമുള്ള ഒരു വാട്സാപ്പ് ഗ്രൂപ്പിൽ ചേരുകയും സ്‌പോർട്‌സ് ക്വാട്ടയിലൂടെ എൻറോൾ ചെയ്‌ത മുൻ ബാച്ചിലെ ഉദ്യോഗാർഥിയുടെ മറവിൽ രാജസ്ഥാൻ പൊലീസ് അക്കാദമിയിൽ എത്തുകയുമായിരുന്നു. …

പൊലീസ് അക്കാദമിയിലെ പരേഡിൽ പതിവായി ബുഗാലിയ പങ്കെടുത്തിരുന്നു. ഔട്ട്ഡോർ ഡ്രില്ലുകളിൽ പങ്കെടുക്കുകയും …

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

റാങ്കിങ് ഓഫിസർമാർക്കൊപ്പം ഫോട്ടോയെടുക്കുകയും ചെയ്തു. സമൂഹ മാധ്യമങ്ങളിലൂടെ യുവാക്കളെ പൊലീസിലേക്ക് പ്രചോദിപ്പിക്കാനുള്ള റീലുകളും പോസ്റ്റ് ചെയ്തു. മുതിർന്ന ഉദ്യോഗസ്ഥർക്കൊപ്പം അക്കാദമിയിൽ ബുഗാലിയ ടെന്നീസും കളിച്ചിരുന്നു…

ചില ട്രെയിനി സബ് ഇൻസ്‌പെക്ടർമാർ ബുഗാലിയയെപ്പറ്റി സംശയം ഉന്നയിച്ചതോടെയാണ് തട്ടിപ്പിന്റെ ചുരുളഴിയാൻ തുടങ്ങിയത്. ഇതിനുപിന്നാലെ മുതിർന്ന ഉദ്യോഗസ്ഥരെ വിവരമറിയിക്കുകയും ആഭ്യന്തര അന്വേഷണം ആരംഭിക്കുകയും ചെയ്തു. രണ്ടു വർഷത്തിനു ശേഷമാണ് ബുഗാലിയ പൊലീസ് കെണിയിലാകുന്നത്. ചോദ്യം ചെയ്യലിൽ, ബുഗാലിയ കുറ്റം സമ്മതിച്ചു. നാലു സഹോദരിമാർ ഉൾപ്പെടുന്ന തന്റെ കുടുംബത്തെ സംരക്ഷിക്കുന്നതിനൊപ്പം പോലീസുമായി ബന്ധപ്പെട്ട അധികാരങ്ങൾ ഉപയോഗിക്കാനും താൻ ആഗ്രഹിച്ചിരുന്നതായി ബുഗാലിയ സമ്മതിച്ചു. …