
തിരുവനന്തപുരം: കെസിഎല്‍ താരലേലത്തില്‍ ഇന്ത്യന്‍ താരം സഞ്ജു സാംസണെ റെക്കോഡ് തുകയ്ക്ക് സ്വന്തമാക്കി കൊച്ചി ബ്ലൂ ടൈഗേഴ്സ്. 26.80 ലക്ഷം രൂപയ്ക്കാണ് കൊച്ചി സഞ്ജുവിനെ സ്വന്തമാക്കിയത്.
താരത്തിന്റെ അടിസ്ഥാന വില മൂന്നു ലക്ഷം രൂപയായിരുന്നു. ഇതോടെ, കെസിഎല്‍ ലേലത്തിലെ ഏറ്റവും വിലയോറിയ താരമായി സഞ്ജു മാറി.
തൃശൂർ ടൈറ്റൻസും ട്രിവാൻഡ്രം റോയൽസും ശക്തമായ നീക്കങ്ങൾ നടത്തിയപ്പോഴും അതിനെയെല്ലാം അതിജീവിച്ചാണ് കൊച്ചി ബ്ലൂ ടൈഗേഴ്സ് സഞ്ജുവിനെ സ്വന്തമാക്കിയത്. കഴിഞ്ഞ സീസണിൽ ട്രിവാൻഡ്രം റോയൽസിന്റെ ഭാഗമായിരുന്ന എം.എസ്. അഖിൽ ഇത്തവണ 8.40 ലക്ഷം രൂപയ്ക്ക് ഏരീസ് കൊല്ലം സെയ്ലേഴ്സ് ടീമിലെത്തി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഐപിഎല്‍ ലേലം ഉള്‍പ്പെടെ നിയന്ത്രിച്ച ചാരുശർമയുടെ നേതൃത്വത്തിൽ തിരുവനന്തപുരം ഹയാത്ത് റീജൻസിയിലാണ് ലേലം നടക്കുന്നത്. കളിക്കാർക്കുവേണ്ടി ഓരോ ടീമിനും 50 ലക്ഷം രൂപവീതം മുടക്കാം. 16 മുതല്‍ 20 വരെ കളിക്കാരെ ഓരോ ടീമിനും സ്വന്തമാക്കാം.