സ്വകാര്യ വ്യക്തി തോടും നടപ്പുവഴിയും കൈയേറി: പാവപ്പെട്ട കുടുംബങ്ങൾ വെള്ളക്കെട്ടിൽ ;സംഭവം മറവൻതുരുത്ത് പഞ്ചായത്തിൽ

Spread the love

തലയോലപ്പറമ്പ്: ദുരിതം വാക്കുകള്‍ക്കപ്പുറമാണ്? ഈ പാവങ്ങള്‍ നിസഹായരാണ്. സ്വകാര്യ വ്യക്തി കൈത്തോടും നടപ്പ് വഴിയും അടച്ചതോടെ മറവൻതുരുത്ത് പഞ്ചായത്തിലെ ഏഴാം വാർഡില്‍ രണ്ട് കുടുംബങ്ങള്‍ വെള്ളക്കെട്ടിലായി.
പെയ്ത്ത് വെള്ളം ഇറങ്ങിപ്പോകാൻ മാർഗമില്ല. പുരയിടം ഉള്‍പ്പെടെ മുങ്ങി.

ഒരു വീട് ഏത് നിമിഷവും നിലംപൊത്താം. ശ്രീവത്സം വീട്ടില്‍ രാധാകൃഷ്ണൻ, ചിറ്റേഴത്ത് പുറവേലില്‍ തങ്കമ്മ എന്നിവരാണ് വർഷങ്ങളായി ദുരിതം അനുഭവിക്കുന്നത്. മൂവാറ്റുപുഴയാറിലേക്കുള്ള കൈത്തോടാണ് അടച്ചത്. കൈത്തോട് നികത്തിയതോടെ ചെറുമഴയില്‍ പോലും ഇവരുടെ വീടിനുള്ളില്‍ വെള്ളം കയറും.

ടോയ്ലെറ്റ് ഉള്‍പ്പെടെ വെള്ളക്കെട്ടിലായതോടെ ദൈനംദിന കൃത്യങ്ങള്‍ പോലും നടത്താനാവാത്ത സ്ഥിതിയിലായി. വീടിന്റെ ചുവരുകള്‍ ഉള്‍പ്പെടെ വിള്ളല്‍ വീണു.
മൂന്ന് വർഷം മുമ്പ് ജില്ലാ കളക്ടർക്ക് കുടുംബങ്ങള്‍ പരാതി നല്‍കിയെങ്കിലും അത് പഞ്ചായത്തിന് കൈമാറുകയായിരുന്നു. പഞ്ചായത്തിന്റെ ഭാഗത്ത് നിന്നും തുടർനടപടികളില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നികത്തിയ ഭാഗം പുന:സ്ഥാപിച്ചാല്‍ മാത്രമെ ദുരിതമൊഴിയൂ.
വീടിന് തകർച്ചാ ഭീഷണി ഉള്ളത് നേരില്‍ കണ്ട് ബോധ്യപ്പെട്ടതിനെ തുടർന്ന് ഇവർക്ക്ലൈഫ് പദ്ധതിയില്‍പ്പെടുത്തി പുതിയ വീട് അനുവദിച്ചിട്ടുണ്ടന്
വാർഡ് മെമ്പർ ഗീതാ ദിനേശൻപറഞ്ഞു.

മൂവാറ്റുപുഴയാറുമായി ബന്ധപ്പെട്ട കൈത്തോട് പുന:സ്ഥാപിക്കാൻ പഞ്ചായത്ത് ഭരണസമിതി പലതവണ ഇടപെട്ടിരുന്നു. തോട് നികത്തിയ പല സ്വകാര്യ വ്യക്തികളും സഹകരിക്കാൻ തയാറാവുന്നില്ല.