പ്രായപൂർത്തിയാകാത്ത കുട്ടിയുടെ കയ്യിൽ വിൽപ്പനയ്ക്കായി കഞ്ചാവ് നൽകി: ഇരുപത്തിനാലുക്കാരൻ പോലീസ് പിടിയിൽ

Spread the love

തലയോലപ്പറമ്പ്: പ്രായപൂർത്തിയാകാത്ത കുട്ടിയുടെ കൈവശം വിൽപ്പനയ്ക്കായി കഞ്ചാവ് കൈമാറിയ ഒരാൾ പിടിയിൽ.

വെള്ളൂർ വടകര മൂലയിടത്തെ വിപിൻദാസിനെ (24) യാണ് തലയോലപ്പറമ്പ് പൊലീസ് അറസ്റ്റുചെയ്തത്.

തോന്നയ്ക്കൽ-വടകര റോഡില്‍ പയ്യപ്പള്ളി ഭാഗത്ത് പ്രായപൂർത്തിയാകാത്ത കുട്ടി പോലീസ് വാഹനം കണ്ടു പരുങ്ങുകയും പാന്‍റിന്‍റെ പോക്കറ്റില്‍നിന്ന് എന്തോ പുറത്തേക്ക് എടുക്കുന്നതും പോലീസിൻ്റെ ശ്രദ്ധയിൽപ്പെട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംശയം തോന്നിയത്തോടെ പോലീസ് പരിശോധന നടത്തിയപ്പോൾ കുട്ടിയുടെ പോക്കറ്റില്‍നിന്ന് 90 ഗ്രാം കഞ്ചാവു കണ്ടെത്തി. തുടർന്നു നടത്തിയ ചോദ്യം ചെയ്യലിലാണ് വിപിൻദാസ് വില്‍പ്പനയ്ക്കായി കുട്ടിയുടെ കൈയില്‍ ഏല്‍പ്പിച്ചതാണിതെന്ന് ബോധ്യപ്പെട്ടത്.

സംഭവത്തില്‍ കേസെടുത്ത് അന്വേഷണം നടത്തിയ തലയോലപ്പറമ്പ് പോലീസ് വിപിൻദാസിനെ അറസ്റ്റ് ചെയ്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.