
കുടമാളൂർ :കരികുളങ്ങര ശ്രീഭദ്രകാളി ദേവീ ക്ഷേത്രത്തിൽ കർക്കിടകം ഒന്നിന് നട തുറക്കും
കുടമാളൂർ കരികുളങ്ങര ശ്രീഭദ്രകാളി ദേവീ ക്ഷേത്രത്തിൽ
മേടം ഒന്ന് വിഷുദിനത്തിൽ അർദ്ധരാത്രിയോടെ ദേവി, സഹോദരിയായ മധുര
മീനാക്ഷി ദേവിയെ സന്ദർശിക്കുവാനായി മധുരക്ക് പുറപ്പെടുന്നുവെന്നാണ് ഐതിഹ്യം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
വിഷു ദിനത്തിലെ ദീപാരാധനയ്ക്ക് ശേഷം താലപ്പൊലിയോടെ ദേവിയെ ആനയിച്ച് ക്ഷേത്ര മതിലിനു പുറത്തുള്ള ‘കോവിലിൽ’ കുടിയിരുത്തും. ഈ മണ്ഡപത്തിനു
മുന്നിൽ നാട്ടുകാർ ഒത്തുകൂടി ആർപ്പും, കുരവയുമിട്ട് ദേവിക്ക് യാത്രയയപ്പ് നൽകും. ഇതോടെ ക്ഷേത്രനട അടയ്ക്കും.
ദേവി തിരികെയത്തുന്നുവെന്ന് വിശ്വസിക്കുന്നത് കർക്കിടകം ഒന്നാം തീയതിയാണ്. അന്നാണ് നട തുറക്കുന്നത്.