ഭുജംഗാസനത്തിനു പിന്നാലെ ശലഭാസനത്തിന്റെ വീഡിയോ പങ്കുവെച്ച് പ്രധാനമന്ത്രി

Spread the love

സ്വന്തംലേഖകൻ

ന്യൂഡല്‍ഹി : ഈ മാസം 21-ന് നടക്കുന്ന അന്താരാഷ്ട്ര യോഗാദിനത്തിനു ദിവസങ്ങള്‍ മാത്രം ശേഷിക്കേ വ്യത്യസ്ത യോഗാസനങ്ങള്‍ ജനങ്ങള്‍ക്കു പരിചയപ്പെടുത്തുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇത്തവണ ശലഭാസനമാണ് പ്രധാനമന്ത്രി ട്വിറ്ററിലൂടെ പങ്കുവെച്ചിരിക്കുന്നത്.
ശലഭാസനം ചെയ്യുന്നതു കൊണ്ടുളള പ്രയോജനങ്ങള്‍ വ്യക്തമാക്കുന്ന ലഘു വിവരണത്തോടെയാണ് വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്. ബലവത്തായ കൈക്കുഴക്കും പുറം ഭാഗത്തുള്ള മാംസ പേശികള്‍ക്കും പ്രയോജനപ്രദമായ ഈ യോഗാസനം സ്‌പോണ്ടിലിറ്റിസ് പോലെയുള്ള രോഗങ്ങളെ പ്രതിരോധിക്കാനും സഹായിക്കുമെന്ന് വീഡിയോയോടൊപ്പമുള്ള വിവരണത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
ശലഭാസനം ചെയ്യുന്നത് കാല്‍ത്തുടയിലെ അമിത വണ്ണവും ശരീരത്തിലെ അമിത ഭാരവും കുറക്കാന്‍ സഹായിക്കുകയും ഒപ്പം ദഹനപ്രക്രിയ വേഗത്തിലാക്കുകയും ചെയ്യുന്നു. ഹൃദ്രോഗത്തിനും ഹെര്‍ണ്ണിയക്കും ഫലപ്രദമാണ് ശലഭാസനമെന്ന് വീഡിയോയില്‍ പറയുന്നു.