കാത്തിരിപ്പ് അവസാനിക്കുന്നു; മാസ് ലുക്കില്‍ ബിഗ് ബോസ് ടീസറുമായി മോഹന്‍ലാല്‍

Spread the love

കോട്ടയം : ബിഗ് ബോസ് മലയാളം സീസണ്‍ 7 ലോഞ്ച് എപ്പിസോഡിനുവേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. പുതിയ സീസണ്‍ സംബന്ധിച്ച ഓരോ അപ്ഡേറ്റിനും ആവേശകരമായ പ്രതികരണമാണ് ആസ്വാദകരില്‍ നിന്ന് ലഭിക്കുന്നത്. ഇപ്പോഴിതാ സീസണ്‍ 7 ലേക്ക് പ്രേക്ഷകരെ ക്ഷണിച്ചുകൊണ്ടുള്ള പുതിയ പ്രൊമോ ശ്രദ്ധ നേടുകയാണ്. അവതാരകനായ മോഹന്‍ലാല്‍ തന്നെയാണ് പ്രൊമോ വീഡിയോയില്‍ പ്രത്യക്ഷപ്പെടുന്നത്. മോഹന്‍ലാല്‍ സിനിമകളിലെ രംഗങ്ങളെന്ന് തോന്നിപ്പിക്കുന്ന തരത്തിലാണ് ബിഗ് ബോസ് മലയാളം സീസണ്‍ 7 പ്രൊമോ വീഡിയോ പുറത്തെത്തിയിരിക്കുന്നത്. കറുപ്പ് ഷര്‍ട്ടും മുണ്ടും ധരിച്ച് ബുള്ളറ്റ് ബൈക്കില്‍ എത്തുന്ന മോഹന്‍ലാല്‍ ആണ് പ്രൊമോയില്‍. ഒപ്പം ലൂസിഫറിലെ രംഗത്തെ അനുസ്മരിപ്പിക്കുന്ന വാടാ വിളിയുമുണ്ട്.

പുതിയ സീസണിന്‍റെ തീയതി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും വൈകാതെ ആരംഭിക്കുമെന്നാണ് പ്രൊമോ നല്‍കുന്ന സൂചന. സീസണ്‍ 7 സംബന്ധിച്ച സൂചനകൾ നൽകുന്ന ടീസർ ആവേശകരവും പ്രവചനാതീതവുമായ ഒരു യാത്രയാണ് വാഗ്‍ദാനം ചെയ്യുന്നത്. മത്സരാര്‍ഥികള്‍ക്കായുള്ള ടാസ്ക്കുകളിലും മറ്റ് മത്സരങ്ങളിലും ആവേശകരമായ മാറ്റങ്ങൾ ഉൾപ്പെടുത്തിയതായി ടീസർ സൂചിപ്പിക്കുന്നു. ഈ സീസണിൽ പുതിയ വെല്ലുവിളികളും ശക്തരായ മത്സരാർത്ഥികളും ഉണ്ടാകുമെന്ന് പ്രേക്ഷകർക്ക് പ്രതീക്ഷിക്കാം. ബിഗ് ബോസ് മലയാളം സീസൺ 7 മുൻപത്തേക്കാൾ വലുതും ധീരവും കൂടുതൽ ആവേശകരവുമാവുകയാണെന്നാണ് സൂചന.