വീട്ടിൽ അതിക്രമിച്ചു കയറി 2 മൊബൈൽ ഫോണുകൾ മോഷ്ടിച്ചു ; തടഞ്ഞ വീട്ടമ്മയെ തള്ളിയിട്ട് എട്ടര ഗ്രാം സ്വർണ്ണമാലയും പൊട്ടിച്ചെടുത്തു ; പ്രതിയെ ബെംഗളൂരുവിൽ നിന്നും പിടികൂടി കോട്ടയം ചങ്ങനാശ്ശേരി പോലീസ്

Spread the love

കോട്ടയം : വീട്ടിൽ അതിക്രമിച്ച് കയറി കവർച്ച പ്രതി ബെംഗളൂരുവിൽ നിന്നും പിടിയിൽ. മാടപ്പള്ളി വില്ലേജ് മാമ്മൂട്, മാന്നില ഭാഗത്ത് കുന്നേൽ വീട്ടിൽ ജോസഫ് കുട്ടി മകൻ ജെയിം ജോസഫ് (24) ആണ് വീട് കയറി കവർച്ച നടത്തിയ കേസ്സിൽ ഇന്ന് ചങ്ങനാശ്ശേരി പോലീസിന്റെ പിടിയിലായത്.

video
play-sharp-fill

ജൂൺ 22ന് വൈകി 05.30 മണിയോടെയാണ് കേസ്സിനാസ്പദമായ സംഭവം നടക്കുന്നത്. ചങ്ങനാശ്ശേരി വടക്കേക്കര ഭാഗത്ത് അരിക്കത്തിൽ വീടിന്റെ അടുക്കള വാതിൽ തള്ളിത്തുറന്ന് അകത്തു കയറി രണ്ട് മൊബൈൽ ഫോണുകൾ എടുത്തു കൊണ്ട് പോകുന്നത് കണ്ട് തടഞ്ഞ വീട്ടമ്മയെ തളളി താഴെയിട്ട ശേഷം കഴുത്തിൽ കിടന്ന കുരിശോടു കൂടിയ 8 ½ ഗ്രാം സ്വർണ മാല പൊട്ടിച്ചെടുത്ത് കവർച്ച ചെയ്ത് കടന്നു കളയുകയായിരുന്നു.

തുടർന്ന് ചങ്ങനാശ്ശേരി പോലീസ് സ്റ്റേഷനിൽ കേസ്സ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി വരവെ ചങ്ങനാശ്ശേരി ഡിവൈഎസ്പി തോംസൺ കെ പി യുടെ നിർദ്ദേശാനുസരണം ചങ്ങനാശ്ശേരി പോലീസ് ഇൻസ്പെക്ടർ ബി.വിനോദ് കുമാറിന്റെ നേതൃത്വത്തിൽ എസ് ഐ ആന്റണി മൈക്കിൾ, എസ് ആർ സി പി ഒ തോമസ് സ്റ്റാൻലി, സി പി ഒ നിയാസ്.എം എ എന്നിവരെ ഉൾപ്പെടുത്തി പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ ബാംഗ്ലൂരിൽ നിന്നും പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group