കോട്ടയം മെഡിക്കൽ കോളേജ് അപകടം; ബിന്ദുവിന്റെ കുടുംബത്തിന്റെ നാല് ആവശ്യവും അംഗീകരിച്ച് സർക്കാർ ; അടിയന്തിര സഹായം നൽകി; മകൾക്ക് ചികിത്സയും മകന് ജോലിയും ഉറപ്പ്

Spread the love

കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം തകർന്ന് വീണ് മരിച്ച ബിന്ദുവിൻ്റെ കുടുംബത്തിൻ്റെ നാല് ആവശ്യങ്ങളും സർക്കാർ അംഗീകരിച്ചു. കുടുംബത്തിന് അടിയന്തിര സഹായമായി അരലക്ഷം രൂപ മന്ത്രി വാസവൻ ബിന്ദുവിൻ്റെ വീട്ടിലെത്തി നൽകി.

video
play-sharp-fill

ബിന്ദുവിൻ്റെ മകൾ നവമിയുടെ ചികിത്സ ഏറ്റെടുക്കുമെന്ന് മന്ത്രി വ്യക്തമാക്കി. മകന് മെഡിക്കൽ കോളേജിൽ താത്കാലിക ജോലി നൽകും. ഇത് പിന്നീട് സ്ഥിരപ്പെടുത്തും. മന്ത്രിസഭാ യോഗം ചേർന്ന് കുടുംബത്തിന് നൽകേണ്ട ധനസഹായം സംബന്ധിച്ച് തീരുമാനിക്കുമെന്നും മന്ത്രി അറിയിച്ചു.