സ്വർണ വിലയിൽ ഇടിവ് ; അറിയാം കോട്ടയം അരുൺസ് മരിയാ ഗോൾഡിലെ സ്വർണവില

Spread the love

കോട്ടയം : സംസ്ഥാനത്ത് സ്വർണവിലയില്‍ ഇടിവ്. ആഭരണപ്രേമികള്‍ക്ക് ആശ്വാസമായി ഒരു പവൻ സ്വർണത്തിൻ്റെ വിലയില്‍ കുറവ് രേഖപ്പെടുത്തി.

അറിയാം കോട്ടയം അരുൺസ് മരിയാ ഗോൾഡിലെ സ്വർണവില,440 രൂപയുടെ ഇടിവാണ് ഇന്ന് ഒരു പവന് വന്നിരിക്കുന്നത്. ഇതോടെ സ്വർണവില 72,400ലേക്ക് എത്തി. ഇന്നലെയാണ് ഈ മാസം തുടങ്ങി ഏറ്റവും ഉയർന്ന നിരക്കില്‍ സ്വർണവ്യാപാരം നടന്നിരിക്കുന്നത്. 72,840 രൂപയായിരുന്ന ഇന്നലത്തെ സ്വർണവില. അതേസമയം ഒരു ഗ്രാം സ്വർണത്തിന് 55 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഇതോടെ ഇന്ന് ഒരു ഗ്രാമിന് നല്‍കേണ്ടത് 9050 രൂപയാണ്. ഇന്നലെ 9105 രൂപയാണ് രേഖപ്പെടുത്തിയത്.

ഈ മാസം ആദ്യം 72,160 രൂപയായിരുന്നു സ്വർണവില. ഏറ്റവും കുറഞ്ഞ നിരക്കില്‍ വ്യാപാരം നടന്നതും അന്നേദിവസമാണ്. എന്നാല്‍ അതിന് ശേഷം വലിയ വർദ്ധനവാണ് സ്വർണത്തിന് ഉണ്ടായത്. ആഭരണപ്രേമികളെ സംബന്ധിച്ച്‌ ആശ്വാസകരമല്ലാത്ത വില വർദ്ധനവാണ് ഈ മാസം സ്വർണത്തിന് രേഖപ്പെടുത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

ജൂണ്‍ 26ന് ശേഷം ഏതാനും ദിവസങ്ങളില്‍ സ്വർണ വില 71000ത്തിലേക്ക് എത്തിയിരുന്നു. ഇതോടെ സ്വർണ വില കുറയുമെന്ന പ്രതീക്ഷ ജനങ്ങളില്‍ ഉയർന്നെങ്കിലും വീണ്ടും വില കുതിച്ചുയരുകയാണ് ചെയ്തത്. വിവാഹത്തിന് തയ്യാറെടുക്കുന്നവർക്ക് വെല്ലുവിളിയാണ് സ്വർണവിലയിലെ മാറ്റം. എന്നാല്‍ ഇന്ന് നേരിയ ആശ്വാസം രേഖപ്പെടുത്തിയെങ്കിലും വരും ദിവസങ്ങളില്‍ വീണ്ടും വില ഉയരാനാണ് സാധ്യത.