ഉച്ചയ്ക്ക് ഊണിന് നല്ല നാടൻ ചേന തീയല്‍ ആയാലോ? റെസിപ്പി ഇതാ

Spread the love

കോട്ടയം: ഉച്ചയ്ക്ക് ഊണിന് നല്ല നാടൻ ചേന തീയല്‍ വെച്ചാലോ? നല്ല കിടിലൻ സ്വാദില്‍ എളുപ്പത്തില്‍ തയ്യാറാക്കാം. എങ്ങനെയെന്ന് നോക്കിയാലോ?

ആവശ്യമായ ചേരുവകള്‍

സവാള 1 എണ്ണ
പച്ചമുളക് 2 എണ്ണം
കറിവേപ്പില കുറച്ച്‌
നാളികേരം കുറച്ച്‌
ചേന 250 ഗ്രാം
റെഡ് ചില്ലി 3 എണ്ണം
മല്ലി ഒരു ടീസ്പൂണ്‍
ഉലുവ അര ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി 1/4 ടീസ്പൂണ്‍
ചുവന്ന മുളക് ഒരു ടീസ്പൂണ്‍
ഉപ്പ് ആവശ്യത്തിന്
പുളി ഒരു നാരങ്ങ വലിപ്പത്തില്‍
തയ്യാറാക്കുന്ന വിധം

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചേന നുറുക്കി കഴുകി വൃത്തിയാക്കി വെള്ളത്തിലിട്ട് വയ്ക്കുക.കുക്കറില്‍ ഒരു വിസിലെ അടിച്ചെടുക്കുക. മസാലയ്ക്കായി കുറച്ചു നാളികേരം റെഡ് ചില്ലി രണ്ടെണ്ണം മല്ലി ഒരു സ്പൂണ്‍ ഉലുവ അര സ്പൂണ്‍ ഒന്ന് നന്നായി വറുത്തെടുക്കുക. വളരെ കുറച്ച്‌ വെള്ളം ചേർത്ത് അരച്ചെടുക്കുക. ചീനച്ചട്ടി ചൂടാവുമ്പോള്‍ അതിലേക്ക് വെളിച്ചെണ്ണ ഒഴിച്ച്‌ കടുക് ഉള്ളി കറിവേപ്പില ഗ്രീൻ ചില്ലി കുറച്ചു മഞ്ഞള്‍പ്പൊടി മുളക് ഉപ്പ് ഒന്ന് വഴറ്റുക.അതിലേക്ക് അതിലേക്ക് വേവിച്ചുവെച്ച ചേനയും കുറച്ച്‌ പുളിയും ചേർത്ത് ഒന്ന് തിളപ്പിക്കുക. അതിനുശേഷം അരച്ചുവെച്ച മസാലയും ചേർത്ത് നന്നായി യോജിപ്പിക്കുക. ഇനി കുറച്ചു വെളിച്ചെണ്ണ എടുത്ത് അതില്‍ കടുക്, ചുവന്ന മുളക്, കുറച്ച്‌ മുളകുപൊടി കറിവേപ്പില ചേർത്ത് വറുത്ത് ഇടുക.