play-sharp-fill
ബാലഭാസ്‌കറിന്റെ ദൂരൂഹ മരണം;സുഹൃത്തും സ്വർണ്ണക്കടത്ത് കേസിലെ പ്രതിയുമായ വിഷ്ണു സോമസുന്ദരം കീഴടങ്ങി

ബാലഭാസ്‌കറിന്റെ ദൂരൂഹ മരണം;സുഹൃത്തും സ്വർണ്ണക്കടത്ത് കേസിലെ പ്രതിയുമായ വിഷ്ണു സോമസുന്ദരം കീഴടങ്ങി

സ്വന്തം ലേഖകൻ

കൊച്ചി : വയലിനിസ്റ്റ് ബാലഭാസ്‌ക്കറിന്റെ അടുത്ത സുഹൃത്തും സ്വർണ്ണക്കടത്ത് കേസിലെ പ്രതിയുമായ വിഷ്ണു സോമസുന്ദരം കൊച്ചി ഡിആർഐ ഓഫീസിൽ കീഴടങ്ങി. ഡിആർഐ സംഘം ഇയാളെ വിശദമായി ചോദ്യം ചെയ്യും. വിഷ്ണുവിനോട് ഇന്ന് കീഴടങ്ങാൻ ഹൈക്കോടതി നിർദേശിച്ചിരുന്നു. ഹൈക്കോടതിയിൽ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ തള്ളിക്കൊണ്ടായിരുന്നു കോടതി ഉത്തരവ്.തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വർണ്ണക്കടത്ത് കേസിൽ ബാലഭാസ്‌ക്കറിന്റെ മുൻ കോർഡിനേറ്ററും സുഹൃത്തുമായിരുന്ന പ്രകാശ് തമ്പി അറസ്റ്റിലായതിന് പിന്നാലെ വിഷ്ണു ഒളിവിലായിരുന്നു. ഇയാൾക്കു വേണ്ടിയുള്ള അന്വേഷണം ഡിആർഐയും ക്രൈംബ്രാഞ്ചും ഊർജിതമാക്കിയിരുന്നുവെങ്കിലും ഒരു വിവരവും ലഭിച്ചിരുന്നില്ല.അതേസമയം സ്വർണക്കടത്തു കേസിൽ റിമാൻഡിൽ കഴിയുന്ന സുനിൽകുമാറിനെ ചോദ്യം ചെയ്ത തുടങ്ങി. സുനിൽ കുമാറിനെ കാക്കനാട് ജയിലിലെത്തിയാണ് ക്രൈംബ്രാഞ്ച് സംഘം ചോദ്യം ചെയ്യുന്നത്. ബാലഭാസ്‌കറിന്റെ സുഹൃത്തും സ്വർണക്കടത്തു കേസിലെ പ്രതിയുമായ പ്രകാശ് തമ്പിയുടെ ബന്ധുവാണ് സുനിൽകുമാർ. സ്വർണക്കടത്ത് കേസും ബാലഭാസ്‌ക്കറിന്റെ അപകടമരണവും തമ്മിൽ ബന്ധമുണ്ടോയെന്ന് പരിശോധിക്കുന്നതിന്റെ ഭാഗമായാണ് ക്രൈംബ്രാഞ്ച് അന്വേഷണ സംഘം സുനിൽകുമാറിനെ ചോദ്യം ചെയ്യാൻ തീരുമാനിച്ചത്.