‘ഫ്രഷ്’ ആണെന്ന് കരുതി വാങ്ങാൻ നിൽക്കണ്ട: സൂക്ഷിച്ചില്ലേൽ എട്ടിൻ്റെ പണി കിട്ടും; മാമ്പഴം മുറിച്ചപ്പോൾ ഞെട്ടി ദമ്പതികൾ!

Spread the love

പഴങ്ങളുടെ രാജാവാണ് മാമ്പഴം. ഏകദേശം 1500-ലധികം ഇനം മാമ്പഴങ്ങൾ ഇന്ത്യയിലുണ്ടെന്നാണ് കണക്ക്. മാമ്പഴം ഇഷ്ടമല്ലാത്തവരായി ആരും തന്നെ കാണില്ല. എന്നിരുന്നാലും, മാമ്പഴം എല്ലാവരുടെയും വീട്ടില്‍ ഉണ്ടാകണമെന്നില്ല. മിക്ക ആളുകളും മാർക്കറ്റില്‍ നിന്ന് വാങ്ങിക്കൊണ്ടു പോകാറാണ് പതിവ് .

അത്തരത്തിൽ, ബീഹാറിലെ ഗോപാൽഗഞ്ച് ജില്ലയിൽ താമസിക്കുന്ന 32 വയസ്സുകാരിയായ രാധികാ ദേവി മാർക്കറ്റിൽ നിന്നു മാമ്പഴം വാങ്ങിയിരുന്നു. കാഴ്ചയിൽ ഫ്രഷായി തോന്നിയത് കൊണ്ടാണ് വാങ്ങിയത്. ഭർത്താവായ സന്തോഷ് യാദവ് ഒരു മാമ്പഴം തൊലി നീക്കി കഴിക്കാൻ തുടങ്ങി. എന്നാൽ കുറച്ച് ഭാഗം കഴിച്ചതിനു പിന്നാലെ രുചിയിൽ വ്യത്യാസം തോന്നി. ശ്രദ്ധയോടെ നോക്കിയപ്പോൾ മാമ്പഴത്തിനകത്ത് വെളുത്ത പുഴുക്കള്‍ ഇഴഞ്ഞു നടക്കുന്നു. ഇതു കണ്ടതോടെ ദമ്പതികൾ പരിഭ്രാന്തരായി. അത്രയും ഫ്രഷായി തോന്നിയ മാമ്പഴത്തിനുള്ളിൽ പുഴു ഉണ്ടാകുമെന്ന് അവർക്ക് ഒരിക്കലും പ്രതീക്ഷിച്ചില്ല.

പുഴുവിനെ കണ്ടതിനു പിന്നാലെ സന്തോഷ് ഛർദ്ദിക്കാൻ തുടങ്ങി. ഇതോടെ മാമ്പഴത്തിന്റെ വീഡിയോ രാധിക സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുകയായിരുന്നു. വീഡിയോ പെട്ടെന്നുതന്നെ വൈറലായി. പിന്നാലെ നിരവധി കമന്റുകളും. പരിശോധിച്ചതിനുശേഷം മാത്രം പഴങ്ങൾ വാങ്ങി കഴിക്കുകയെന്ന് നിരവധി പേരാണ് കമന്റ് ചെയ്തിരിക്കുന്നത്. കൂടാതെ ഇനി മാമ്പഴം കഴിക്കുമ്പോൾ നൂറുതവണ ശ്രദ്ധിക്കുമെന്നും ആളുകള്‍ പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group