ഫേസ്ബുക്കില്‍ നിന്ന് എങ്ങനെ പണമുണ്ടാക്കാം? എഫ്‌ബിയില്‍ പൊരിഞ്ഞ ചര്‍ച്ച; ഇതാ വഴികള്‍

Spread the love

കോട്ടയം: ഈ ഡിജിറ്റൽ യുഗത്തിൽ സോഷ്യൽ മീഡിയ എന്നത് വിനോദത്തിനുള്ള ഒരു മാർഗം മാത്രമല്ല. പലർക്കും സോഷ്യല്‍ മീഡിയ വരുമാന മാർഗമായും മാറിയിരിക്കുന്നു. ലോകത്തിലെ ഏറ്റവും പഴക്കമേറിയതും വലുതുമായ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ ഒന്നായ ഫേസ്ബുക്കും ഇപ്പോൾ കണ്ടന്‍റ് ക്രിയേറ്റേഴ്സിന് വരുമാനം നേടാനുള്ള മികച്ച അവസരം നൽകുന്നു. എന്നാൽ ഫേസ്‍ബുക്കിൽ നിന്നും എങ്ങനെ പണം സമ്പാദിക്കാമെന്ന സംശയം പലർക്കും ഉണ്ടാകും. വരുമാനം നേടാൻ ഫേസ്ബുക്കിൽ എത്ര ഫോളോവേഴ്‌സ് ഉണ്ടായിരിക്കണം, എത്ര വ്യൂകൾ ലഭിക്കണം, 1000 ഫോളോവേഴ്‌സ് ഉണ്ടായാൽ പണം ലഭിക്കുമോ? തുടങ്ങി നിരവധി സംശയങ്ങൾ പലർക്കും ഉണ്ടാകും. ഇതാ ഇതുസംബന്ധിച്ച കാര്യങ്ങൾ വിശദമായി അറിയാം.

ഫേസ്ബുക്കില്‍ നിന്ന് എങ്ങനെ പണം ഉണ്ടാക്കാം?

പ്രേക്ഷകർക്ക് പതിവായി ഉള്ളടക്കം നൽകുന്ന കണ്ടന്‍റ് ക്രിയേറ്റേഴ്സിനെ ലക്ഷ്യമിടുന്ന മെറ്റാ ഫോർ ക്രിയേറ്റേഴ്‌സ് പ്രോഗ്രാമിന് കീഴിലാണ് ഫേസ്ബുക്കിന്‍റെ മോണിറ്റൈസേഷന്‍ സംവിധാനം പ്രവർത്തിക്കുന്നത്. ഇൻ-സ്ട്രീം പരസ്യങ്ങൾ അഥവാ വീഡിയോകൾക്ക് ഇടയിൽ പ്രവർത്തിക്കുന്ന പരസ്യങ്ങൾ, ഫാൻ സബ്‌സ്‌ക്രിപ്‌ഷനുകൾ അതായത് സബ്‌സ്‌ക്രൈബർമാരിൽ നിന്നുള്ള വരുമാനം, ബ്രാൻഡഡ് ഉള്ളടക്കം, ഫേസ്ബുക്ക് റീൽസ് ബോണസുകൾ എന്നിങ്ങനെ ധനസമ്പാദനത്തിനായി ഫേസ്ബുക്ക് വിവിധ വഴികൾ വാഗ്‍ദാനം ചെയ്യുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിങ്ങൾക്കും സമ്പാദിക്കാൻ തുടങ്ങാം

നിങ്ങൾ ഒരു വീഡിയോ ക്രിയേറ്റർ ആണെങ്കിൽ ഫേസ്ബുക്കിൽ പതിവായി ഉള്ളടക്കം പോസ്റ്റ് ചെയ്യുക. എന്നാൽ നിങ്ങൾക്ക് ഇൻ-സ്ട്രീം പരസ്യങ്ങളിൽ നിന്ന് വരുമാനം നേടാൻ തുടങ്ങാം. എന്നാൽ ഇതിനായി, ചില യോഗ്യതകൾ വേണം. ഒന്നാമതായി, നിങ്ങളുടെ പേജിന് കുറഞ്ഞത് 10,000 ഫോളോവേഴ്‌സ് ഉണ്ടായിരിക്കണം. കഴിഞ്ഞ 60 ദിവസത്തിനുള്ളിൽ കുറഞ്ഞത് 60,000 മിനിറ്റ് വീഡിയോ വ്യൂവിംഗ് സമയവും ഉണ്ടായിരിക്കണം. ഇതിനുപുറമെ നിങ്ങളുടെ കണ്ടന്‍റ് ഫേസ്ബുക്കിന്‍റെ കമ്മ്യൂണിറ്റി മാർഗനിർദ്ദേശങ്ങൾക്കും ധനസമ്പാദന നയത്തിനും അനുസൃതമായിരിക്കണം.

1000 ഫോളോവേഴ്‌സായാൽ പണം ലഭിക്കുമോ?

ഇനി 1000 ഫോളോവേഴ്‌സിനെ ലഭിച്ചതിനുശേഷം നിങ്ങൾക്ക് പണം ലഭിക്കാൻ തുടങ്ങുമോ എന്ന കാര്യം പരിശോധിക്കാം. ഇല്ല എന്നതാണ് നേരിട്ടുള്ള ഉത്തരം. നിങ്ങൾക്ക് 1000 ഫോളോവേഴ്‌സ് ലഭിച്ചാൽ ഉടനെ ഫേസ്ബുക്ക് നിങ്ങൾക്ക് പണമൊന്നും നൽകില്ല. നിങ്ങളുടെ റീച്ച് മികച്ചതാണെങ്കിലും വീഡിയോ വ്യൂസ് വർധിക്കുകയും നിങ്ങൾ ഒരു ബ്രാൻഡുമായി കൊളാബ് ചെയ്യുന്നുവെങ്കിൽ ബ്രാൻഡ് സ്പോൺസർഷിപ്പിലൂടെ നിങ്ങൾക്ക് പണം നേടാൻ കഴിയും. മെറ്റയുടെ ഔദ്യോഗിക ധനസമ്പാദന നയം അനുസരിച്ച്, നിങ്ങളുടെ ഫോളോവേഴ്‌സിന്‍റെ എണ്ണവും വ്യൂ സമയവും അവയുടെ നിശ്ചിത പരിധി കവിഞ്ഞാൽ മാത്രമേ ഇൻ-സ്ട്രീം പരസ്യങ്ങളും ബോണസ് പ്രോഗ്രാമുകളും പോലുള്ള സവിശേഷതകളും ലഭ്യമാകൂ.

ഫേസ്ബുക്ക് റീൽസിലൂടെയും കണ്ടന്‍റ് ക്രിയേറ്റർമാർക്ക് പണം സമ്പാദിക്കാനും കഴിയും. ഇതിനായി മെറ്റാ റീൽസ് ബോണസ് പ്രോഗ്രാം ആരംഭിച്ചിട്ടുണ്ട്. അതിൽ തിരഞ്ഞെടുത്ത ചില ക്രിയേറ്റർമാർക്ക് അവരുടെ റീലുകളുടെ പ്രകടനത്തെ അടിസ്ഥാനമാക്കി എല്ലാ മാസവും ബോണസ് നൽകുന്നു. ഇതിനായി ഫേസ്ബുക്ക് തന്നെ കണ്ടന്‍റ് ക്രിയേറ്റേഴ്സിനെ ക്ഷണിക്കുന്നു. എന്നാൽ എല്ലാവരും അതിൽ ഉൾപ്പെടണമെന്ന് നിർബന്ധമില്ല.

ഫാൻ സബ്‌സ്‌ക്രിപ്‌ഷനുകൾ വഴിയും വരുമാനം

ഇതിനുപുറമെ, ഫാൻ സബ്‌സ്‌ക്രിപ്‌ഷനുകളിൽ നിന്ന് അതായത് സബ്‌സ്‌ക്രൈബർമാരിൽ നിന്നും പ്രതിമാസ ഫീസ് ഈടാക്കുന്നതും വരുമാനമുണ്ടാക്കാനുള്ള മറ്റൊരു മാർഗമാണ്. നിങ്ങൾക്ക് വിശ്വസ്‍തരായ സബ്‌സ്‌ക്രൈബർമാർ ഉണ്ടെങ്കിൽ, എക്‌സ്‌ക്ലൂസീവ് ഉള്ളടക്കത്തിന് പകരമായി നിങ്ങൾക്ക് അവർക്ക് പ്രതിമാസ സബ്‌സ്‌ക്രിപ്‌ഷൻ വാഗ്ദാനം ചെയ്യാൻ കഴിയും. മൊത്തത്തിൽ, ഫേസ്ബുക്കിൽ പണം സമ്പാദിക്കാൻ ഫോളോവേഴ്‌സിനെ വർധിപ്പിച്ചാൽ മാത്രം പോരാ. ഗുണനിലവാരമുള്ള ഉള്ളടക്കം പതിവായി നൽകുകയും സബ്‌സ്‌ക്രൈബർമാരുമായി ഇടപഴകുകയും ഫേസ്ബുക്ക് നയങ്ങൾക്ക് അനുസൃതമായി പ്രവർത്തിക്കുകയും ചെയ്യേണ്ടത് പ്രധാനമാണ്. അതായത് നിങ്ങൾ കഠിനാധ്വാനത്തോടെയും ക്ഷമയോടെയും പ്രവർത്തിക്കുകയാണെങ്കിൽ ഫേസ്ബുക്കിനെ നിങ്ങൾക്ക് നല്ലൊരു വരുമാനമാർഗ്ഗയായി മാറ്റാൻ കഴിയുമെന്ന് ഉറപ്പാണ്.