
കോട്ടയം: ഇന്നത്തെ കാലത്ത് ഓരോരുത്തരുടെയും സാമ്പത്തിക ബാധ്യതകളെക്കുറിച്ച് അറിഞ്ഞിരിക്കേണ്ടത് വളരെ പ്രധാനമാണ്. പാന്‍ കാര്‍ഡുമായി ലിങ്ക് ചെയ്ത നിലവിലുള്ള ലോണുകള്‍ കണ്ടെത്താമെന്നത് ഈ ബാധ്യതകള്‍ പെട്ടെന്ന് മനസിലാക്കാന്‍ സഹായകരമാണ്.
പാന്‍ കാര്‍ഡുമായി ബന്ധിപ്പിച്ച നിലവിലുള്ള ലോണുകള്‍ പരിശോധിക്കാന്‍ മൂന്ന് പ്രധാന മാര്‍ഗ്ഗങ്ങളുണ്ട്:
1. ക്രെഡിറ്റ് ബ്യൂറോ സേവനങ്ങള്‍ വഴി
ക്രെഡിറ്റ് ബ്യൂറോകള്‍ വര്‍ഷങ്ങളായി വിശ്വസനീയമായ സാമ്പത്തിക വിവരങ്ങള്‍ നല്‍കുന്ന സ്ഥാപനങ്ങളാണ്. നിലവിലുള്ള ലോണുകള്‍ പരിശോധിക്കാന്‍ ക്രെഡിറ്റ് ബ്യൂറോ സേവനങ്ങള്‍ എങ്ങനെ ഉപയോഗിക്കാമെന്ന് നോക്കാം:

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഘട്ടം 1: നിങ്ങള്‍ ആഗ്രഹിക്കുന്ന ക്രെഡിറ്റ് ബ്യൂറോയുടെ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
ഘട്ടം 2: പുതിയ ഉപയോക്താവാണെങ്കില്‍ വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യുക.
ഘട്ടം 3:പേര്, പാന്‍ നമ്പര്‍, വിലാസം തെളിയിക്കുന്ന രേഖകള്‍, മറ്റ് ആവശ്യമായ വിവരങ്ങള്‍ എന്നിവ രജിസ്‌ട്രേഷന്‍ സമയത്ത് നല്‍കുക.
ഘട്ടം 4: രജിസ്‌ട്രേഷന് ശേഷം, നിങ്ങളുടെ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറിലേക്ക് ഒരു ഒടിപി വെരിഫിക്കേഷനായി ലഭിക്കും.
ഘട്ടം 5: വെരിഫിക്കേഷന് ശേഷം, പാന്‍ കാര്‍ഡുമായി ബന്ധപ്പെട്ട എല്ലാ ആക്ടീവ് ലോണുകളുടെയും വിവരങ്ങള്‍ പരിശോധിക്കാനും ക്രെഡിറ്റ് റിപ്പോര്‍ട്ട് നേടാനും സാധിക്കും.
2. ഫിന്‍ടെക് ആപ്പുകള്‍ വഴി
ഫിന്‍ടെക് ആപ്പുകള്‍ സാമ്പത്തിക കാര്യങ്ങള്‍ കൈകാര്യം ചെയ്യാനും കുടിശ്ശികകള്‍ ട്രാക്ക് ചെയ്യാനും സാധിക്കും. ഒരു ഫിന്‍ടെക് ആപ്പ് ഉപയോഗിച്ച് ഇത് എങ്ങനെ ചെയ്യാമെന്ന് നോക്കാം:
ഘട്ടം 1: ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് കെവൈസി വിവരങ്ങള്‍, ബാങ്ക് അക്കൗണ്ട്, പാന്‍ നമ്പര്‍ എന്നിവ നല്‍കി രജിസ്റ്റര്‍ ചെയ്യുക.
ഘട്ടം 2: വിവരങ്ങള്‍ പരിശോധിച്ച് അക്കൗണ്ടിലേക്ക് ലോഗിന്‍ ചെയ്യുക.
ഘട്ടം 3: ആപ്പ് തുറന്ന് ‘ലെന്‍ഡിംഗ്’ വിഭാഗത്തിലേക്ക് പോകുക.
ഘട്ടം 4: ഈ വിഭാഗത്തില്‍, ആക്ടീവ് ആയ ലോണുകള്‍ കാണാന്‍ സാധിക്കും.
3. വായ്പ നല്‍കിയ സ്ഥാപനവുമായി ബന്ധപ്പെടാം
കൂടുതല്‍ പരമ്പരാഗതമായ മാര്‍ഗ്ഗങ്ങള്‍ തിരഞ്ഞെടുക്കുന്നവര്‍ക്ക്, വായ്പ നല്‍കിയ സ്ഥാപനത്തിന്റെ ഓണ്‍ലൈന്‍ ബാങ്കിംഗ് സൗകര്യങ്ങള്‍ ഉപയോഗിക്കുകയോ അവരെ നേരിട്ട് ബന്ധപ്പെടുകയോ ചെയ്യാം.
വായ്പ നല്‍കിയ സ്ഥാപനവുമായി നേരിട്ട് ബന്ധപ്പെടാന്‍:
ഘട്ടം 1: നിങ്ങളുടെ മുഴുവന്‍ പേര്, പാന്‍, ബാങ്ക് അക്കൗണ്ട് നമ്പര്‍, ലോണ്‍ അക്കൗണ്ട് നമ്പര്‍ എന്നിവയുള്‍പ്പെടെയുള്ള വിവരങ്ങള്‍ നല്‍കുക.
ഘട്ടം 2: സുരക്ഷയ്ക്കായി ഐഡി വെരിഫിക്കേഷനും ഒടിപി സ്ഥിരീകരണവും ബാങ്ക് ആവശ്യപ്പെട്ടേക്കാം.
ഘട്ടം 3: വെരിഫിക്കേഷന് ശേഷം, നിലവിലുള്ള ലോണുകളെക്കുറിച്ചുള്ള വിവരങ്ങള്‍ ബാങ്ക് നല്‍കും.
മൊബൈല്‍ ബാങ്കിംഗ് ഉപയോഗിച്ച്:
ഘട്ടം 1: വായ്പ നല്‍കിയ സ്ഥാപനത്തിന്റെ മൊബൈല്‍ ബാങ്കിംഗ് ആപ്ലിക്കേഷനില്‍ പാനും ബാങ്ക് അക്കൗണ്ടും ഉപയോഗിച്ച് ഒരു അക്കൗണ്ട് ഉണ്ടാക്കുക.
ഘട്ടം 2: വിവരങ്ങള്‍ പരിശോധിച്ച് ആപ്ലിക്കേഷനിലേക്ക് ലോഗിന്‍ ചെയ്യുക.
ഘട്ടം 3: നിലവിലുള്ള ലോണുകള്‍ കാണാന്‍ ലോണ്‍സ്് എന്ന ലിങ്ക് പരിശോധിക്കുക.