
കോട്ടയം: നാവില്‍ ഇട്ടാല്‍ അലിഞ്ഞുപോകുന്ന മധുരമൂറും ഇളനീര്‍ പുഡ്ഡിംഗ് തയ്യാറാക്കുന്നത് എങ്ങനെയെന്ന് അറിയാമോ ? സോഫ്റ്റ് ആയ ഇളനീര്‍ പുഡ്ഡിംഗ് ഉണ്ടാക്കാം.
ചേരുവകള്‍
പാല്‍ – 1 1/2 കപ്പ്
കോണ്‍ഫ്ലോർ – 1/4 കപ്പ്
പഞ്ചസാര – 3/4 അഥവാ കണ്ടൻസ്ഡ് മില്‍ക്ക് -1 കപ്പ്
ഇളനീർ (വെള്ള ഭാഗം ) അതിന്റെ വെള്ളത്തില്‍ അരച്ചത് – 1/2 കപ്പ്
ഏലയ്ക്കാപ്പൊടി -1/2 ടീസ്പൂണ്‍

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
തയാറാക്കുന്ന വിധം
ചേരുവകള്‍ എല്ലാം ഒരു പാനില്‍ കൂട്ടി യോജിപ്പിച്ചു ചൂടാക്കുക, കൈ എടുക്കാതെ ഇളക്കുക.കട്ടിയായ ശേഷം ഫ്രൈയിങ് പാനില്‍ നിന്ന് ഒരു ബൗളില്‍ അല്‍പം എണ്ണ തേച്ചു അതിലേക്കു പകർത്തുക. ചൂടു കുറഞ്ഞ ശേഷം 30 മിനിറ്റു ഫ്രിഡ്ജില്‍ വയ്ക്കുക. അതിനു ശേഷം ഒരു പ്ലേറ്റിലേക്കു കമഴ്ത്തി എടുത്തു മുകളില്‍ ഇഷ്ടമുള്ള രീതിയില്‍ അലങ്കരിച്ചു വിളമ്പാം.