അപകടകരമായി വാഹനത്തെ മറികടന്ന ബസ് ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; തെറ്റായ ദിശയില്‍ വാഹനം ഓടിച്ചതിന് കേസെടുക്കും

Spread the love

തൃശ്ശൂർ: അപകടകരമായി വാഹനത്തെ മറികടന്ന ബസ് ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു.

ഇന്നലെ ഉച്ചയ്ക്കായിരുന്നു നടുറോഡില്‍ സാഹസിക പ്രകടനം.
തൃശ്ശൂര്‍-പാലക്കാട് റൂട്ടില്‍ സര്‍വീസ് നടത്തുന്ന ലക്ഷ്മി ബസിലെ ഡ്രൈവര്‍ മിണാലൂര്‍ സജീവിന്റെ(33) ലൈസന്‍സാണ് സസ്‌പെന്‍ഡ് ചെയ്തത്.

സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ സമൂഹ മാധ്യമത്തില്‍ പ്രചരിച്ചതിന് പിന്നാലെയാണ് നടപടി. ഉത്രാളിക്കാവ് ക്ഷേത്രത്തിനു മുന്‍വശത്ത് സംസ്ഥാനപാതയിലെ വളവില്‍ വെച്ചായിരുന്നു ബസ് അപകടകരമായി വാഹനത്തെ മറികടന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഉത്രാളിയിലെ വളവില്‍ വാഹനത്തെ മറികടന്നുവന്ന ബസിന്റെ മുന്‍പില്‍ നിന്ന് സ്‌കൂട്ടര്‍ യാത്രക്കാരി സാഹസികമായാണ് രക്ഷപ്പെട്ടത്. ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തതിന് പുറമെ തെറ്റായ ദിശയില്‍ അപകടകരമായി വാഹനം ഓടിച്ചതിന് കേസെടുക്കുമെന്നും പോലീസ് അറിയിച്ചു.