
കോട്ടയം: വളരെ എളുപ്പത്തില്‍ തയ്യാറാക്കാവുന്ന ഒരു ചമ്മന്തിപൊടിയുടെ റെസിപ്പി നോക്കിയാലോ? കിടിലൻ സ്വാദില്‍ തയ്യാറാക്കാവുന്ന ഉണക്കച്ചെമ്മീൻ ചമ്മന്തിപൊടിയുടെ റെസിപ്പി നോക്കാം.
ആവശ്യമായ ചേരുവകള്‍
ഉണക്കച്ചെമ്മീൻ – ഒരു കപ്പ്
തേങ്ങാപ്പീര – രണ്ട് കപ്പ്
വറ്റല്‍മുളക് – 10 എണ്ണം
ഉപ്പ് – ആവശ്യത്തിന്
ചുവന്നുള്ളി – 6 എണ്ണം
വെളുത്തുള്ളി – 5 എണ്ണം
കറിവേപ്പില – രണ്ട് തണ്ട്
പുളി – നെല്ലിക്ക വലുപ്പത്തില്‍
തയ്യാറാക്കുന്ന വിധം

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ആദ്യം ഉണക്കചെമ്മീൻ വറുത്തെടുക്കണം. ശേഷം വറ്റല്‍ മുളക് വറുത്തെടുക്കണം. അവസാനം തേങ്ങയും മറ്റ് ചേരുവകളും ചേർത്ത് വറുത്തെടുക്കുക. എണ്ണ ചേർക്കേണ്ട ആവശ്യമില്ല. ബ്രൗണ്‍ നിറം ആകുന്നത് വരെ വറുക്കുക. ഇനി എല്ലാം കൂടി മിക്സ് ചെയ്ത് മിക്സിയില്‍ ഒന്ന് അടിച്ചെടുക്കുക.