കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി അപകടം: പുറത്തെടുത്ത സ്ത്രീ മരിച്ചു:രക്ഷാപ്രവർത്തനം വൈകിയതിൽ പ്രതിഷേധം.

Spread the love

കോട്ടയം :മെഡിക്കൽ കോളേജ് ആശുപത്രി അപകടത്തെ തുടർന്ന് പുറത്തെടുത്ത സ്ത്രീ മരിച്ചു.
നൈറ്റി ധരിച്ച ഒരു സ്ത്രീയെയാണ് അവശിഷ്ടങ്ങൾക്കിടയിൽ കണ്ടെത്തിയത്. കെട്ടിട അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് 2 മണിക്കൂറിന് ശേഷമാണ് കണ്ടെത്തിയത്.
ഉടനെ അത്യാഹിത വിഭാഗത്തിൽ എത്തിച്ചു. എന്നാൽ അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

അപകടത്തിനോട് ഇടയിൽ കാണാതായ തലയോലപ്പറമ്പ് സ്വദേശിയായ ബിന്ദു (52)വാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞു.

കോട്ടയം മെഡിക്കൽ കോളേജ് കെട്ടിടം തകർന്നു വീണപ്പോൾ രക്ഷാപ്രവർത്തനം വൈകിയതിൽ പ്രതിക്ഷേധം .

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2 മണിക്കൂറുകൾക്ക് ശേഷമാണ് ഒരു സ്ത്രീയെ പുറത്തെടുത്തത്.

ജെ.സി.ബി ഉപയോഗിച്ച രക്ഷാ പ്രവർത്തനം വൈകിയതിൽ പ്രതിഷേധിച്ച് ചാണ്ടി ഉമ്മൻ എം.എൽ.എയും ബി.ജെ.പി ജില്ലാ പ്രസിഡൻ്റ് ജിതിൻ ലാലും സ്ഥലത്ത് പ്രതിക്ഷേധിച്ചു.

രക്ഷാപ്രവർത്തനം നടക്കുന്നതിനാൽ തത്ക്കാലം പ്രതിക്ഷേധം നടത്തുന്നതിൽ നിന്നും ജനപ്രതിനിധികൾ പിൻമാറിയിരുന്നു. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ

യുടെ നേതൃത്വത്തിൽ യുഡിഎഫ് സംഘം ഉടൻ സംഭവ സ്ഥലം സന്ദർശിക്കും.
അപകടത്തിൽ 4 പേർക്ക് പരിക്കേറ്റിട്ടുണ്ട്.