
കടുത്തുരുത്തി: വാട്ടർ അതോറിറ്റിയുടെ പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിന് വേണ്ടി പൊതുമരാമത്ത് വകുപ്പ് കൈമാറിയ കടുത്തുരുത്തി–പിറവം റോഡിന്റെ റീടാറിംഗ് പ്രവൃത്തികൾക്ക് നാളെ തുടക്കമാകും.
5.23 കോടി രൂപ മുടക്കി കടുത്തുരുത്തി–അറുന്നൂറ്റിമംഗലം റൂട്ടിൽ വികസനപദ്ധതി നടപ്പാക്കുമെന്ന് മോൻസ് ജോസഫ് എം.എൽ.എ അറിയിച്ചു.
കടുത്തുരുത്തി മുതൽ അറുന്നൂറ്റിമംഗലം വരെയുള്ള തകരാറിലായ റോഡ് ഭാഗങ്ങൾ ജെ.സി.ബി ഉപയോഗിച്ച് നീക്കം ചെയ്യുന്നതിനുള്ള പ്രവൃത്തികളാണ് പ്രാഥമിക ഘട്ടത്തിൽ ആരംഭിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
കടുത്തുരുത്തി മാർക്കറ്റ് ജംഗ്ഷനിൽ നിന്ന് പിറവം റോഡ് തുടങ്ങുന്ന പ്രദേശം മുതൽ കൈലാസപുരം ക്ഷേത്രഭാഗം വരെ വെള്ളക്കെട്ട് ഒഴിവാക്കുന്നതിനായി ടൈൽ കെട്ടി റോഡ് ഉയർത്തും. അറുന്നൂറ്റിമംഗലം ജംഗ്ഷന്റെ ദുരവസ്ഥക്കും പരിഹാരം കാണുന്നതായിരിക്കും.