.തിരുവിതാംകൂർ ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിൽ ശിങ്കാരിമേളത്തിനു നിരോധനം:ഗാനമേളകളിൽ ഹിന്ദു ഭക്തിഗാനങ്ങൾ മാത്രമേ ആലപിക്കാവൂയെന്ന നിർദേശവും ഉത്തരവിലുണ്ട്.

Spread the love

തിരുവനന്തപുരം: ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയ്ക്ക് ഉപദേശക സമിതികൾ പാലിക്കേണ്ട മാർഗനിർദേശങ്ങൾ പുതുക്കി ദേവസ്വം കമ്മിഷണർ ഇൻചാർജ് ഇന്നലെ പുറപ്പെടുവിച്ച ഉത്തരവിലാണ് ഇതുള്ളത്.

ശാസ്ത്രീയ പരിവേഷമില്ലെങ്കിലും ഉത്സവങ്ങൾ, സ്വീകരണങ്ങൾ,, ഘോഷയാത്രകൾ എന്നിവയിൽ ശിങ്കാരിമേളം വ്യാപകമായി അവതരിപ്പിക്കാറുണ്ട്. ഇടന്തലക്കാർ മുൻപിലും, തൊട്ടുപിന്നിൽ ഇലത്താളക്കാരും ഏറ്റവും പിന്നിലായി വലന്തലക്കാരും പല രീതിയിൽ അണി നിരന്നും ചുവടുകൾ വച്ചും കാണികളെ രസിപ്പിക്കുന്ന ശിങ്കാരിമേളത്തിന് ആസ്വാദകരുണ്ട്.

എന്നാൽ ശിങ്കാരിമേളം, ഡിജെ പാർട്ടി പോലെ കേൾവിക്ക് അരോചകം ഉണ്ടാക്കുന്ന വാദ്യമേളങ്ങൾ ക്ഷേത്ര മതിലകത്ത് നിരോധിക്കുന്നതായി ഉത്തരവിൽ പറയുന്നു.
ഗാനമേളകളിൽ ഹിന്ദു ഭക്തിഗാനങ്ങൾ മാത്രമേ ആലപിക്കാവൂയെന്ന നിർദേശവും ഉത്തരവിലുണ്ട്. ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയുടെയോ പ്രസ്ഥാനത്തിന്റെയോ പ്രാർഥനാഗീതങ്ങൾ ആലപിക്കാൻ പാടില്ല. ചില ക്ഷേത്രങ്ങളിൽ രാഷ്ട്രീയ ബന്ധമുള്ള ഗാനങ്ങൾ പാടിയത് പരാതികൾക്കിട യാക്കിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കലാപരിപാടികളിൽ ക്ഷേത്രകലകൾ മാത്രമേ പാടുള്ളു. ഹിന്ദു മത വിശ്വാസത്തിനും ആചാരങ്ങൾക്കും എതിരായി ഏതെങ്കിലും വിധത്തിലുള്ള കലാപരിപാടികൾ അവതരിപ്പിക്കില്ലെന്നു ക്ഷേത്ര ഉപദേശക സമിതികൾ ഇനി 200 രൂപയുടെ മുദ്രപ്പത്രത്തിൽ ബോണ്ട് നൽകണം.

ഉത്തരവ് കർശനമായി പാലിക്കുന്നുണ്ടെന്ന് ദേവസ്വം അസിസ്റ്റന്റ് കമ്മിഷണർ, അഡ്മി നിസ്ട്രേറ്റീവ് ഓഫിസർ, സബ് ഗ്രൂപ്പ് ഓഫിസർ എന്നിവർ ഉറപ്പാക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.