ഓണത്തിന് മുൻപൊരു കിടിലൻ ഷോപ്പിങ് മാമാങ്കം; ലുലുവില്‍ എല്ലാം പകുതി വിലയില്‍; 50 ശതമാനം വിലക്കുറവില്‍ നിങ്ങളുടെ ഇഷ്ട ബ്രാൻഡുകള്‍ സ്വന്തമാക്കാം

Spread the love

കോട്ടയം: ഓണത്തിന് മുൻപൊരു കിടിലൻ ഷോപ്പിങ് മാമാങ്കത്തിന് അവസരമൊരുക്കി ലുലു. ഇന്ന് മുതല്‍ ജുലൈ 6 വരെ ലുലുവില്‍ 50 ശതമാനം വിലക്കുറവില്‍ നിങ്ങളുടെ ഇഷ്ട ബ്രാൻഡുകള്‍ സ്വന്തമാക്കാം.

500 ഓളം ബ്രാന്റുകളാണ് പകുതി വിലയ്ക്ക് ലഭിക്കുക. വിശദമായി തന്നെ നോക്കാം?

എല്ലാം പകുതി വിലയ്ക്ക്; ഞെട്ടിച്ച്‌ ലുലു

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആകർഷകമായ വില കിഴിവുകളുമായി സംസ്ഥാനത്തെ എല്ലാ ലുലു മാളുകളിലും ലുലു ഡെയ്ലിയിലും 50 ശതമാനം കിഴിവ് നല്‍കുന്ന ഷോപ്പിങ് ഉത്സവത്തിനാണ് ഇന്ന് തുടക്കം കുറിക്കുന്നത്. ഷോപ്പിങ്ങ് ഉത്സവം ആറാം തീയതി വരെ നീണ്ട് നില്‍ക്കും. ജൂലൈ 5ന് ആരംഭിക്കുന്ന ഇടതടവില്ലാത്ത 41 മണിക്കൂർ സെയില്‍ ജൂണ്‍ 7 പുലർച്ചെ വരെ നീണ്ടുനില്‍ക്കും.

തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് , കോട്ടയം, പാലക്കാട് ലുലുമാളുകളിലും തൃപ്രയാർ വൈമാളിലും തൃശൂർ ഹൈലൈറ്റ് മാളിലെ ലുലു ഡെയ്‌ലി, മരട് ഫോറം മാളിലെ ലുലു ഡെയ്‌ലി, കൊല്ലം ഡ്രീംസ് മാളിലെ ലുലു ഡെയ്‌ലി എന്നിവിടങ്ങളില്ലെല്ലാം തന്നെ 50 ശതമാനം ഓഫറുകളില്‍ നിങ്ങളുടെ പ്രീയപ്പെട്ട ബ്രാൻഡുകള്‍ സ്വന്തമാക്കാനുള്ള അവസരമാണ് ഒരുങ്ങുന്നത്.. ലുലു ഹൈപ്പർ മാർക്കറ്റ്, ലുലു ഫാഷൻ സ്റ്റോർ, ലുലു കണക്‌ട് എന്നിവിടങ്ങളില്‍ നിലവില്‍ എൻഡ് ഓഫ് സീസണ്‍ സെയില്‍ തുടരുകയാണ്. ജുലൈ 20 വരെ സീസണ്‍ സെയില്‍ തുടരും. ഇതിനോടൊപ്പം ലുലുമാളിലെ വിവിധ ഷോപ്പുകള്‍ അണിനിരക്കുന്ന ലുലു ഓണ്‍ സെയിലും ആരംഭിക്കും.

അന്താരാഷ്ട്ര ബ്രാൻഡുകള്‍ ഉള്‍പ്പെടുന്ന ലുലു മാളുകളിലെ വിവിധ ഷോപ്പുകള്‍ ലുലു ഓണ്‍ സെയിലിന്റെ ഭാഗമാകും. 50 ശതമാനം വിലക്കുറവില്‍ ലുലു കണക്‌ട് , ലുലു ഫാഷൻ, ലുലു ഹൈപ്പർ മാർക്കറ്റ് എന്നിവയില്‍ നിന്നും സാധനങ്ങള്‍ വാങ്ങുവാൻ ലുലു ഫ്‌ളാറ്റ് ഫിഫ്റ്റി സെയിലിലൂടെയും സാധിക്കും. ഇലക്‌ട്രോണികിസ് ആൻഡ് ഹോം അപ്ലയൻസ് ഉത്പ്പന്നങ്ങളുടെ വൻ ശേഖരമാണ് ഫ്‌ളാറ്റ് ഫിഫ്റ്റിയുടെ ഭാഗമായി ലുലു കണക്ടില്‍ ഒരുക്കിയിരിക്കുന്നത്. ടിവി, വാഷിങ് മെഷിൻ, ഫ്രിഡ്ജ് തുടങ്ങി വീട്ടുപകരണങ്ങളും, ഇലക്‌ട്രോണിക് ഉപകരണങ്ങളും 50 ശതമാനം കിഴിവില്‍ സ്വന്തമാക്കാം. ഇതിന് പുറമേ ലുലു ഹൈപ്പർ മാർക്കറ്റില്‍ നിന്ന് റീട്ടെയില്‍ ഉത്പന്നങ്ങള്‍, നിത്യോപയോഗ സാധനങ്ങള്‍ എന്നിവയും 50 ശതമാനം കിഴിവില്‍ ഫ്‌ളാറ്റ് ഫിഫ്റ്റി സെയിലിലൂടെ വാങ്ങിക്കാൻ സാധിക്കും.

ലുലു ഫാഷനിലും മികച്ച ഓഫറുകള്‍ ഉപഭോക്താക്കളെ കാത്തിരിക്കുന്നത്. ലുലുവിന്റെ ബ്രാൻഡുകള്‍ക്ക് പുറമേ അന്താരാഷ്ട്ര ബ്രാൻഡുകളടക്കം അഞ്ഞൂറിലധികം ബ്രാൻഡുകള്‍ എൻഡ് ഓഫ് സീസണ്‍ സെയിലിന്റെ ഭാഗമായി പ്രവർത്തിക്കുകയാണ്. ജുവലറി, സെപ്ക്സ്, കോസ്മെറ്റിക്സ് ആൻഡ് ബ്യൂട്ടി എന്നിവയെല്ലാം വമ്പിച്ച വിലക്കുറവില്‍ സ്വന്തമാക്കാം. ലുലു ഫുഡ് കോർട്ടിലെ എല്ലാ ഷോപ്പുകളും, വിനോദകേന്ദ്രമായ ഫണ്‍ട്യൂറയും രാത്രി വൈകിയും ഈ ദിവസങ്ങളില്‍ തുറന്ന് പ്രവർത്തിക്കും. Lulu Online India Shopping APP വഴിയും www.luluhypermarket.in എന്ന വെബ്‌സൈറ്റ് സന്ദർശിച്ചോ ഷോപ്പിങ് നടത്താൻ സാധിക്കും. ലുലു ഹാപ്പിനസ് ലോയലിറ്റി അംഗങ്ങള്‍ക്ക് ജൂലൈ 2 മുതല്‍ ഓഫർ ഉപയോഗപ്പെടുത്താൻ അവസരമൊരുക്കിയിരുന്നു. ഓഫറുകള്‍ ആരംഭിച്ചതോടെ ലുലുവില്‍ ഇന്നലെ മുതല്‍ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. നിരവധി പേരാണ് ഓഫറുകള്‍ സ്വന്തമാക്കാൻ മാളില്‍ എത്തുന്നത്.