
ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഔദ്യോഗിക വാഹനങ്ങളിൽ ഉൾപ്പെട്ട വാഹനം നടത്തിയത് മൂന്നു ട്രാഫിക് നിയമലംഘനം 3 പിഴകൾ അടയ്ക്കാൻ ഉണ്ട്.
ഡി എൽ 2 സിഎ എക്സ് 2964 നമ്പർ ഉള്ള ടൊയോട്ട വാഹനത്തിനാണ് പിഴ. അപകടകരമായ പാർക്കിങ്ങിന് 2021 സെപ്റ്റംബർ 14നാണ് ആദ്യം പിഴ ലഭിച്ചത്. തുടർന്ന് 2023ല്‍ ടാക്സ് അടച്ചിട്ടില്ലെന്ന് കണ്ടെത്തി വീണ്ടും പിഴയിട്ടു ഇതിനുപുറമേ അതിവേഗം വാഹനം ഓടിച്ചതിനും പിഴയുണ്ട്.
ഈ വിഷയം സമൂഹമാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടുകയാണ്, നിയമം എല്ലാവർക്കും ഒരേ പോലെ ആകണമെന്നു പറഞ്ഞ് സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചകൾ ഉയർന്നിരുന്നു. വാഹനത്തിന് ഇട്ട പിഴ അടച്ചിട്ടുണ്ടോ ഇല്ലയോ എന്നതിൽ ഡൽഹി പോലീസിന്റെ ട്രാഫിക് വിഭാഗവും സ്ഥിതീകരണം നൽകിയിട്ടില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group