
തൃശ്ശൂർ: അമിതവേഗത്തിൽ വാഹനമോടിച്ച സ്വകാര്യ ബസ് ഡ്രൈവർക്കെതിരേ പോലീസ് നടപടി. യാത്രക്കാർക്ക് മറ്റ് വാഹനങ്ങൾക്കും അപകടമുണ്ടാക്കുന്ന തരത്തിൽ വാഹനമോടിച്ച ബസ് ഡ്രൈവർക്കെതിരേ കേസെടുത്തതായി പോലീസ് അറിയിച്ചു. ഇരിങ്ങാലക്കുട പോലീസ് ആണ് ഇയാൾക്കെതിരേ നടപടിയെടുത്തത്.തൃശ്ശൂരിലാണ് സംഭവം.
കേരള പോലീസിന്റെ ഫെയ്സ്ബുക്ക് പേജ് വഴിയാണ് ഇക്കാര്യം പുറത്തുവിട്ടത്. പോലീസ് എന്ന സുമ്മാവ എന്ന അടിക്കുറിപ്പോടെ ബി.ജി.എമ്മോട് കൂടിയാണ് കേരള പോലീസ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
ട്രാഫിക് നിയമലംഘനം സംബന്ധിച്ച ചിത്രങ്ങളും വീഡിയോകളും ശുഭയാത്ര ഹെല്‍പ് ലൈന്‍ ആയ 9747001099 എന്ന നമ്പരിലേക്ക് വാട്സ് ആപ്പ് ആയി അയയ്ക്കാമെന്ന് പോസ്റ്റിൽ പറയുന്നത്. ഇങ്ങനെ ലഭിക്കുന്ന വിവരങ്ങളില്‍ നിയമനടപടിയുണ്ടാകും. സന്ദേശം അയക്കുമ്പോൾ ചിത്രം/വീഡിയോ, സ്ഥലം, സമയം എന്നിവ ഉൾപ്പെടുത്തണമെന്നും പോലീസ് വ്യക്തമാക്കുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
വീഡിയോ പോസ്റ്റ് ചെയ്ത് വെറും രണ്ട് മണിക്കൂറിനുള്ളിൽ 1000-ത്തിലധികം പേരാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഒട്ടേറെ കമന്റുകളുമുണ്ട്. പല റൂട്ടുകളുടേയും പേര് എടുത്ത് പറഞ്ഞ് ആളുകൾ കമന്റ് ബോക്സിൽ പരാതി പറയുന്നുണ്ട്.