
എറണാകുളം: പലരുടെയും പ്രധാന പ്രശ്നമാണ് തലമുടി കൊഴിച്ചില്‍. ജീവിതശൈലിയില്‍ ചില മാറ്റങ്ങള്‍ വരുത്തുന്നതും നല്ല ഭക്ഷണങ്ങള്‍ തെരഞ്ഞെടുക്കുന്നതും തലമുടിയുടെ ആരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കും. തലമുടി കൊഴിച്ചിലും താരനും അകറ്റാന്‍ പരീക്ഷിക്കേണ്ട ഹെയര്‍ പാക്കുകള്‍ എന്തൊക്കെയാണെന്ന് നോക്കാം.
1. കഞ്ഞി വെള്ളം + ഉലുവ
ഒരു കപ്പ് കഞ്ഞി വെള്ളത്തില്‍ 20 ഗ്രാം ഉലുവയിട്ട് ഒരു രാത്രി മുഴുവൻ വയ്ക്കുക. ശേഷം രാവിലെ ഉലുവ അരിച്ചുമാറ്റാം. ഇനി ഈ കഞ്ഞിവെള്ളം മുടിയിൽ പുരട്ടി പത്ത് മിനിറ്റിന് ശേഷം കഴുകി കളയാം.

Whatsapp Group 1 | Whatsapp Group 2 |Telegram Group
2. കറ്റാർവാഴ ജെൽ + മുട്ട
രണ്ട് ടേബിൾ സ്പൂൺ മുട്ടയുടെ വെള്ള, നാല് ടേബിൾ സ്പൂൺ കറ്റാർവാഴ ജെൽ, ഒരു ടേബിൾ സ്പൂൺ വെളിച്ചെണ്ണ എന്നിവ യോജിപ്പിച്ച് മിശ്രിതമാക്കുക. ശേഷം ഈ മിശ്രിതം മുടിയിൽ പുരട്ടി അര മണിക്കൂറിനുശേഷം തണുത്ത വെള്ളത്തിൽ കഴുകാം.
3. ഉലുവ + കറിവേപ്പില
കുതിര്‍ത്ത ഉലുവ കറിവേപ്പിലയോടൊപ്പം ചേര്‍ത്തരച്ച് മിശ്രിതമാക്കുക. ശേഷം ഈ മിശ്രിതം തലമുടിയില്‍ പുരട്ടാം. 15 മിനിറ്റിന് ശേഷം കഴുകി കളയാം. മുടി വളരാനും താരന്‍ അകറ്റാനും ഈ പാക്ക് സഹായിക്കും.
4. മുട്ട + പഴം
ഒരു മുട്ടയുടെ വെള്ള, രണ്ട് ടേബിൾസ്പൂൺ പഴുത്ത പഴം എന്നിവ മിശ്രിതമാക്കി തലമുടിയില്‍ പുരട്ടാം. 30 മിനിറ്റിന് ശേഷം ചെറുചൂടുവെള്ളത്തില്‍ തല കഴുകണം.
5. കറ്റാര്‍വാഴ ജെല്‍ + ഉള്ളി നീര്
രണ്ട് ടീസ്പൂൺ ഉള്ളി നീരിൽ അല്പം കറ്റാര്‍വാഴ ജെല്‍ ചേർത്ത് നന്നായി യോജിപ്പിക്കുക. ശേഷം ഈ മിശ്രിതം തലയോട്ടിയിലും മുടിയിലും തേച്ച് പിടിപ്പിക്കാം. അര മണിക്കൂർ കഴിഞ്ഞ് കഴുകി കളയാം.