
മലയാളികൾ മിക്കവർക്കും ചോറ് വീണ്ടും ചൂടാക്കി കഴിക്കുന്നവരാണ് അല്ലേ?? പക്ഷേ ഇത് ശ്രദ്ധിച്ചില്ലെങ്കിൽ പണികിട്ടും. കാരണങ്ങൾ അറിയാം. വേവിക്കുന്നതിനു മുന്നേ അരിയിൽ ബാസിലസ് സെറിയസ് എന്ന ബാക്ടീരിയയുടെ ബീജങ്ങള്‍ ഉണ്ടാവാൻ സാധ്യതയുണ്ട്. ഇവ ഛർദ്ദി, വയറിളക്കം മുതലായവയക്കും കാരണമാകാറുമുണ്ട്. ചൂടിനെതിരെ പ്രതിരോധശേഷിയുള്ള ഈ ബാക്ടീരിയകള്‍ അതിനാല്‍ തന്നെ പൂർണമായും അരി വേവിക്കുമ്ബോള്‍ നശിക്കുന്നുമില്ല.അരി വെന്തു ചോറായ ശേഷം, അത് പുറത്തെടുത്തുവച്ചാല്‍ ബാസിലസ് സെറിയസ് എന്ന ബാക്ടീരിയ വീണ്ടും ഉത്പാദിപ്പിക്കപ്പെടും. ക്ലീവ്‌ലാൻഡ് ക്ലിനിക്കിൻ്റെ കണക്കനുസരിച്ച് , യുഎസില്‍ ഓരോ വർഷവും 63,400 ഈ ബാക്ടീരയ കാരണം ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്നുണ്ട്. അതിനാൽ ചോറ് വീണ്ടും വായിക്കുമ്പോൾ ശ്രദ്ധിക്കേണ്ടത് എന്താല്ലാമെന്ന് നോക്കാം.
ഒരുപാട് ചോർ ഉണ്ടെങ്കിൽ എല്ലാം കൂടെ ഒറ്റ പത്രത്തിൽ അല്ലാതെ പല പത്രത്തിലായി സൂക്ഷിക്കുക.
മിച്ചം വരുന്ന ചോറ് ഒരു മണിക്കൂറിനുള്ളില്‍ റഫ്രിജറേറ്ററില്‍ വയ്ക്കണം.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഒരിക്കല്‍ ചൂടാക്കിയ ശേഷം ആ ചോറ് വീണ്ടും ഫ്രിഡ്ജില്‍ വെയ്ക്കുകയോ വീണ്ടും ചൂടാക്കുകയോ ചെയ്യാതിരിക്കുക.