അതിരമ്പുഴ സെന്‍റ് മേരീസ് ഗേള്‍സ് ഹൈസ്കൂളില്‍ സ്റ്റുഡന്‍റ് പോലീസ് കേഡറ്റ് യൂണിറ്റിന്‍റെ ഉദ്ഘാടനം മന്ത്രി വി.എൻ . വാസവൻ നിർവഹിച്ചു.

Spread the love

അതിരമ്പുഴ: അതിരമ്പുഴ സെന്‍റ് മേരീസ് ഗേള്‍സ് ഹൈസ്കൂളില്‍ സ്റ്റുഡന്‍റ് പോലീസ് കേഡറ്റ് യൂണിറ്റിന്‍റെയും വിവിധ ക്ലബ്ബുകളുടെയും ഉദ്ഘാടനവും അധ്യാപക-രക്ഷാകർതൃ സംഗമവും നടത്തി.

സ്കൂള്‍ മാനേജർ ഫാ. മാത്യു പടിഞ്ഞാറേക്കുറ്റ് അധ്യക്ഷത വഹിച്ച സമ്മേളനം മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്തു.

അഡീഷണല്‍ എസ്പി എ.കെ. വിശ്വനാഥൻ, ജില്ലാ പഞ്ചായത്ത് അംഗം ഡോ. റോസമ്മ സോണി, ഏറ്റുമാനൂർ എസ്‌എച്ച്‌ഒ എ.എസ്. അൻസല്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജോസ് അമ്പലലക്കുളം, ബ്ലോക്ക് പഞ്ചായത്തംഗം ആൻസ് വർഗീസ്, ഗ്രാമപഞ്ചായത്തംഗം ബേബിനാസ് അജാസ്, സ്കൂള്‍ അഡ്മിനിസ്ട്രേറ്റർ ഫാ. ടോണി മണക്കുന്നേല്‍,

ഹെഡ്മിസ്ട്രസ് സിനി ജോസഫ്, സീനിയർ അസിസ്റ്റന്‍റ് സുജ ജോസ്, പിടിഎ പ്രസിഡന്‍റ് മോൻസ് സെബാസ്റ്റ്യൻ, സ്കൂള്‍ ലീഡർ റോസ് കുര്യൻ എന്നിവർ പ്രസംഗിച്ചു. എസ്‌എസ്‌എല്‍സി പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാർഥികളെ പുരസ്കാരങ്ങള്‍ നല്‍കി ആദരിച്ചു.