
തൃശ്ശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ അശോക് ലൈലാൻഡിന്റെ പുതിയ ടാങ്കർ ലോറി വഴിപാടായി സമർപ്പിച്ചു.
കുടിവെള്ള വിതരണം ലക്ഷ്യമിട്ട് 12,000 ലിറ്റർ ശേഷിയുള്ള ഈ ലോറി അങ്കമാലി കറുകുറ്റിയിലുള്ള ആഡ്ലക്സ് മെഡിസിറ്റി ആൻഡ് കൺവൻഷൻ സെന്റർ ഗ്രൂപ്പാണ് സമർപ്പിച്ചത്.
ഇന്ന് പന്തീരടി പൂജയ്ക്ക് ശേഷം നട തുറന്നപ്പോഴായിരുന്നു സമർപ്പണ ചടങ്ങ് നടന്നത്. ക്ഷേത്രം കിഴക്കേ ഗോപുര കവാടത്തിന് മുന്നില്‍ വാഹനപൂജ നടത്തി. ശേഷം ദേവസ്വം ചെയർമാൻ ഡോ. വി കെ വിജയൻ ആഡ്ലക്സ് മെഡിസിറ്റി ആന്‍റ് കണ്‍വൻഷൻ സെന്‍റർ മാനേജിങ് ഡയറക്ടർ പി.ഡി സുധീശനില്‍ നിന്നും വാഹനത്തിന്‍റെ താക്കോലും ബന്ധപ്പെട്ട രേഖകളും ഔപചാരികമായി ഏറ്റുവാങ്ങി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
വഴിപാടിനായി വാഹനം സമർപ്പിച്ച സുധീഷനെ ദേവസ്വം ചെയർമാൻ പൊന്നാടയണിയിച്ച് ആദരിച്ചു. പിന്നീട് നിലവിളക്കും കൈമാറി. ശ്രീ ഗുരുവായൂരപ്പന്റെ പ്രസാദമായ കളഭം, പഴം, പഞ്ചസാര, തിരുമുടിമാല, നെയ്യ് പായസം എന്നിവയും സമ്മാനമായി നൽകി.
ചടങ്ങില്‍ ദേവസ്വം ഭരണസമിതി അംഗങ്ങളായ ബ്രഹ്മശ്രീ മല്ലിശ്ശേരി പരമേശ്വരൻ നമ്ബൂതിരിപ്പാട്, ബ്രഹ്മശ്രീ പി സി ദിനേശൻ നമ്ബൂതിരിപ്പാട്, സി മനോജ്, കെ പി വിശ്വനാഥൻ, മനോജ് ബി നായർ, ദേവസ്വം അഡ്മിനിസ്ട്രേറ്റർ ഒ ബി അരുണ്‍കുമാർ, കെ എസ് മായാദേവി, ദേവസ്വം മരാമത്ത് എക്സി.എൻജിനീയർ എം കെ അശോക് കുമാർ, പി.ആർ.ഒ വിമല്‍.ജി.നാഥ്, അസി.എക്സ്.എൻജിനീയർ വി.ബി സാബു, അസി.എൻജിനിയർ ഇ നാരായണനുണ്ണി, ക്ഷേത്രം അസി. മാനേജർ രാമകൃഷ്ണൻ, ടി.കെ.ഗോപാലകൃഷ്ണൻ, എം.വി.ഐ. മഞ്ജു,ദേവസ്വം ജീവനക്കാർ, ഭക്തജനങ്ങള്‍ എന്നിവർ സന്നിഹിതരായി.