
കോട്ടയം: കോട്ടയം തിടനാട് കലുങ്കിനടിയിൽ കുരുങ്ങിയ നിലയിൽ മൃതദേഹം കണ്ടെത്തി. തിടനാട് മൂന്നാംതോട് കുരിശുപള്ളി ചിറ്റാറ്റിൻകരയിലെ തോടിനോട് ചേർന്നുള്ള കലുങ്കിനടിയിലാണ് മൃതദേഹം കണ്ടെത്തിയത്.
തോട്ടിൽ തുണിയലക്കാൻ എത്തിയ സ്ത്രീയാണ് ആദ്യം മൃതദേഹം കണ്ടത്. മൃതദേഹത്തിന് രണ്ടുദിവസത്തെ പഴക്കമുണ്ട്. പാലക്കാടുനിന്നെത്തി കൂലിപ്പണികൾ ചെയ്തിരുന്ന ലക്ഷ്മണൻ എന്നയാളുടെ മൃതദേഹമാണ് ഇതെന്നാണ് പ്രാർഥമിക നിഗമനം.
കലുങ്കിലിരുന്ന് മദ്യപിക്കുന്നതിനിടെ മറഞ്ഞുവീണതാവാം എന്നാണ് സംശയം. പോലീസ് സ്ഥലത്തെത്തി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group