
ഇടുക്കി : കട്ടപ്പന പുതിയ ബസ്റ്റാൻറിലെ ലോട്ടറിക്കടയിൽ നിന്നും നാലര ലക്ഷം രൂപ മോഷ്ടിച്ചയാൾ കട്ടപ്പന പോലീസിന്റെ പിടിയിൽ. മോഷണം നടന്ന് മണിക്കൂറുകൾക്കുള്ളിൽ പ്രതിയെ പിടികൂടിയത് കട്ടപ്പന ഡിവൈഎസ്പി വി എ നിഷാദ്മോന്റെ നേതൃത്വത്തിലുള്ള സംഘമാണ്
കട്ടപ്പന പുതിയ ബസ്റ്റാൻ്റിൽ പ്രവർത്തിക്കുന്ന അശോകാ ലോട്ടറി കടയിൽ തിങ്കളാഴ്ച രാത്രി നടന്ന മോഷണ കേസിലെ പ്രതിയെയാണ് 10 മണിക്കൂറിനുള്ളിൽ കട്ടപ്പന ഡി വൈ എസ് പി വി എ നിഷാദ് മോന്റെ നേതൃത്വത്തിലുള്ള പോലീസ് സ്പെഷ്യൽ ടീം പിടികൂടിയത്.
നിരവധി മോഷണ കേസിലെ പ്രതി കൂട്ടാർ സ്വദേശി ആക്രി ഷാജി എന്നറിയപ്പെടുന്ന ഷാജി (52) ആണ് പിടിയിലായിരിക്കുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ലോട്ടറി കടയിൽ നിന്ന് മോഷണം പോയ ഒരു ലക്ഷത്തോളം രൂപയും മൂന്നര ലക്ഷം രൂപയുടെ ലോട്ടറി ടിക്കറ്റും പ്രതിയിൽ നിന്ന് പോലീസ് കണ്ടെടുത്തു.
മോഷണം നടന്ന് പത്തു മണിക്കൂറിനുള്ളിൽ പ്രതിയെ പിടികുടാൻ കഴിഞ്ഞത് കേരള പോലീസിന് പൊൻ തൂവലായി. സംസ്ഥാനത്തെ നിരവധി മോഷണ കേസുകളിലെ പ്രതിയായ ഇയാൾ മോഷണത്തിന് ശേഷം ഒളിവിൽ പോകാനുള്ള ശ്രമം നടത്തുന്നതിനിടയിലാണ് പിടിയിലായത്.
പീച്ചി, തൊടുപുഴ, കമ്പംമേട്ടു, നെടുംകണ്ടം, കട്ടപ്പന തുടങ്ങിയ വിവിധ പോലീസ് സ്റ്റേഷനുകളിലായി ഇയാൾക്കെതിരെ മോഷണ കേസ് നിലവിലുണ്ട്. കമ്പംമേട്ടു പോലീസ് സ്റ്റേഷനിൽ പ്രായ പൂർത്തിയാകാത്ത പെൺകുട്ടിയെ പീഡപ്പിക്കാൻ ശ്രമിച്ചതിന് ഇയാൾക്കെതിരെ ഒരു പോക്സോ കേസും നിലവിലുണ്ട്.
കട്ടപ്പന കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു പീരുമേഡ് സബ് ജയിലിലേക്ക് അയച്ചു.
ജില്ലാ പോലീസ് മേധാവി ടി. കെ. വിഷ്‌ണുപ്രദീപ് ഐപിഎസിന്റെ നിദ്ദേശ പ്രകാരമാണ് കട്ടപ്പന ഡി വൈ എസ് പിയുടെ നേതൃത്വത്തിൽ മോഷണ കേസ് അന്വേഷിക്കൻ പ്രത്യേക ടീം രുപികരിച്ചത്, മോഷണ വിവരം അറിഞ്ഞു സ്‌ഥലത്തെത്തിയ പോലീസ് ഒരു നിമിഷം പോലും പാഴക്കാതെ തെളിവുകളുടെ പിന്നാലെ ഓടി മോഷ്ടവിനെ കൈയോടെ പിടികൂടുകയായിരുന്നു.
കട്ടപ്പന ഡി വൈ എസ് പി.വി. എ.നിഷാദ് മോൻ, കട്ടപ്പന സി.ഐ. ടി. സി. മുരുകൻ, എസ്. ഐ. എബി ജോർജ്, ജൂനിയർ എസ്. ഐ.എസ്. എസ്. ശ്യാം, എസ്. സി. പി. ഒ.മാരായ കെ. എം. ബിജൂ, മനോജ് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.