ആരോഗ്യ മേഖലയിൽ സർക്കാർ കാണിക്കുന്നത് അലംഭാവം; കേരള കോണ്‍ഗ്രസ് മെഡിക്കല്‍ കോളജ് മാര്‍ച്ച്‌ ഇന്ന്

Spread the love

കോട്ടയം: കേരളത്തിലെ ആരോഗ്യരംഗത്ത് സർക്കാർ കാണിക്കുന്ന അലംഭാവത്തിനെതിരെ പ്രതിഷേധിച്ച് കേരള കോൺഗ്രസിന്റെ നേതൃത്വത്തിൽ ഇന്ന് വൈകുന്നേരം മൂന്നിന് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് പ്രതീകാത്മക സമരം നടത്തും.

സമരം മോൻസ് ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് ജയ്സൺ ജോസഫ് അധ്യക്ഷനാവും. സംസ്ഥാനത്തെയും ജില്ലയിലെയും നേതാക്കൾ പരിപാടിയിൽ പങ്കെടുക്കും.