താങ്ങാനാകും വിലയിൽ വിഡ വിഎക്സ്2 ; ഹീറോയുടെ പുത്തൻ ഇലക്ട്രിക് സ്‍കൂട്ടർ എത്തി

Spread the love

കോട്ടയം : ഏറെ നാളത്തെ കാത്തിരിപ്പുകൾക്ക് ശേഷം, ഇന്ത്യയിലെ ഏറ്റവും വലിയ ഇരുചക്ര വാഹന നിർമ്മാതാക്കളായ ഹീറോ മോട്ടോകോർപ്പ് വിഡ ബ്രാൻഡിന് കീഴിൽ ‘വിഡ വിഎക്സ്2’ എന്ന പുതിയ ഇലക്ട്രിക് സ്‍കൂട്ടർ പുറത്തിറക്കി. കമ്പനിയുടെ വിഡ പോർട്ട്‌ഫോളിയോയിലെ ഏറ്റവും വിലകുറഞ്ഞതും താങ്ങാനാവുന്നതുമായ ഇലക്ട്രിക് സ്‍കൂട്ടർ ആണിത്. ഹീറോ വിഡ വിഎക്സ്2 ന് 2.2 കിലോവാട്ട്, 3.4 കിലോവാട്ട് ബാറ്ററി പായ്ക്ക് വേരിയന്റുകളുണ്ട്. വിഡ വിഎക്സ്2 ഗോയ്ക്ക് 92 കിലോമീറ്റർ വരെ മൈലേജ് അവകാശപ്പെടുന്ന ഒരു ചെറിയ ബാറ്ററി പായ്ക്ക് ലഭിക്കുന്നു. മറ്റൊരു വേരിയന്റായ വിഡ വിഎക്സ്2 പ്ലസിന് 3.4 കിലോവാട്ട് പവർ യൂണിറ്റ് ലഭിക്കുന്നു. ഒറ്റ ചാർജിൽ 142 കിലോമീറ്റർ വരെ മൈലേജ് നൽകാൻ ഇതിന് കഴിയും.

99,490 രൂപയാണ് ഈ പുതിയ സ്‍കൂട്ടറിന്റെ പ്രാരംഭ എക്സ്-ഷോറൂം വില. ബാറ്ററി-ആസ്-എ-സർവീസ് (BaaS) സബ്സ്ക്രിപ്ഷൻ പ്ലാനും കമ്പനി വിദ VX2നായി അവതരിപ്പിച്ചിട്ടുണ്ട്. ഈ സബ്‍സ്‍ക്രിപ്ഷൻ പ്ലാനിന് കീഴിൽ, ഈ സ്‍കൂട്ടറിന്റെ വില വെറും 59,490 രൂപയായി നിശ്ചയിച്ചിട്ടുണ്ട്. അതായത്, 60,000 രൂപയിൽ താഴെ വിലയ്ക്ക് നിങ്ങൾക്ക് ഈ ഇലക്ട്രിക് സ്‍കൂട്ടർ സ്വന്തമാക്കാം.

റിമോട്ട് ഇമ്മൊബിലൈസേഷനും ക്ലൗഡ് കണക്റ്റിവിറ്റിയും അധിക സുരക്ഷയ്ക്കായി വാഗ്ദാനം ചെയ്യുന്ന ഒരേയൊരു സ്‍കൂട്ടറാണ് ഹീറോ വിഡ വിഎക്സ്2 ഇസ്‍കൂട്ടർ. ഹീറോ വിഡ വിഎക്സ്2 പ്ലസിന് 4.3 ഇഞ്ച് ടിഎഫ്ടി സ്‌ക്രീനും വിഡ വിഎക്സ്2 ഗോയ്ക്ക് 4.3 ഇഞ്ച് എൽസിഡി യൂണിറ്റും ലഭിക്കുന്നു. കൂടാതെ, റിയൽ-ടൈം റൈഡ് സ്റ്റാറ്റിസ്റ്റിക്സ്, ടെലിമെട്രി, ഫേംവെയർ ഓവർ-ദി-എയർ അപ്‌ഡേറ്റുകൾക്കായി തടസമില്ലാത്ത സ്‍മാർട്ട്‌ഫോൺ കണക്ടിവിറ്റിയും ലഭിക്കുന്നുണ്ടെന്ന് ബ്രാൻഡ് അവകാശപ്പെടുന്നു. ഈ സവിശേഷതകൾ കൂടാതെ, വെറും 60 മിനിറ്റിനുള്ളിൽ ബാറ്ററി 80 ശതമാനം വരെ ചാർജ് ചെയ്യാൻ കഴിയുന്ന ഫാസ്റ്റ് ചാർജിംഗ് സൗകര്യവും വിഡ വിഎക്സ്2-നുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എൻട്രി ലെവൽ വേരിയന്റായ VX2 Go-യിൽ 4.3 ഇഞ്ച് എൽസിഡി ഡിസ്‌പ്ലേയാണ് കമ്പനി നൽകിയിരിക്കുന്നത്. ഉയർന്ന വേരിയന്റായ VX2 പ്ലസിൽ 4.3 ഇഞ്ച് ടിഎഫ്‍ടി ഡിസ്‌പ്ലേയാണ് ഉള്ളത്. രണ്ട് വേരിയന്റുകളിലും ടേൺ-ബൈ-ടേൺ നാവിഗേഷൻ സൗകര്യം നൽകിയിട്ടുണ്ട്. സെഗ്‌മെന്റിൽ ആദ്യമായി ഈ സ്‌കൂട്ടറുകളിൽ ക്ലൗഡ് അധിഷ്ഠിത കണക്റ്റിവിറ്റിയും നൽകിയിട്ടുണ്ട്. ഉപയോക്താക്കൾക്ക് ഈ സ്‌കൂട്ടറുകളെ അവരുടെ സ്‍മാർട്ട്‌ഫോണുകളുമായി എളുപ്പത്തിൽ ബന്ധിപ്പിക്കാനും കഴിയും.

12 ഇഞ്ച് വീലുകളിൽ ഓടുന്ന ഈ സ്‍കൂട്ടറിന് 33.2 ലിറ്റർ സ്റ്റോറേജ് ​​ശേഷിയുമുണ്ട്. നിങ്ങൾക്ക് ആവശ്യമുള്ള സാധനങ്ങൾ ഇതിൽ സൂക്ഷിക്കാം. ഈ ഇലക്ട്രിക് സ്‍കൂട്ടറിന് കമ്പനി 5 വർഷം അല്ലെങ്കിൽ 50,000 കിലോമീറ്റർ സമഗ്ര വാറന്റിയും നൽകുന്നു. വിപണിയിൽ, ബജാജ് ചേതക്, ടിവിഎസ് ഐക്യൂബ്, ഒല ഇലക്ട്രിക് എന്നിവയിൽ നിന്നുള്ള സ്‍കൂട്ടറുകളുമായി ഇത് മത്സരിക്കും.