തിരുവനന്തപുരത്ത് സ്കൂൾ കെട്ടിടത്തിന് മുകളിലൂടെ മരം വീണു; ഒഴിവായത് വൻ ദുരന്തം

Spread the love

തിരുവനന്തപുരം: ആര്യനാട് ഗവ. ഹയർ സെക്കൻഡറി സ്കൂൾ കെട്ടിടത്തിന് മുകളിലൂടെ ഗുൽമോഹർ മരം ഒടിഞ്ഞു വീണു. കഴിഞ്ഞ ദിവസം രാവിലെ 11മണിക്കാണ് മരം ഒടിഞ്ഞു വീണത്. മരം വീണപ്പോൾ കുട്ടികൾ ആരും കെട്ടിടത്തിനു പുറത്ത് ഉണ്ടായിരുന്നില്ല. എല്ലാ കുട്ടികളും ക്ലാസ് മുറിയിൽ ആയിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി.

ശൗചാലയത്തിനു സമീപത്തെ ഒൻപത് ബി ക്ലാസ്‌മുറി പ്രവർത്തിക്കുന്ന കെട്ടിടത്തിനു മുകളിലൂടെയാണു മരം വീണത്. മരത്തിന്റെ ശിഖരങ്ങൾ കുട്ടികൾ ഉണ്ടായിരുന്ന ക്ലാസ് മുറി കെട്ടിടത്തിന് മുകളിലൂടെ വീണതിനാൽ കുട്ടികളെ മറ്റൊരു കെട്ടിടത്തിലേക്ക് മാറ്റി.

സ്കൂൾ ഓഡിറ്റോറിയത്തിന് സമീപം നിന്ന മരമാണ് ഒടിഞ്ഞു വീണത്. ശുചിമുറി കെട്ടിടത്തിനും കെട്ടിടത്തിനു മുകളിൽ ഉണ്ടായിരുന്ന ശുദ്ധജല ടാങ്കുകൾക്കും നാശനഷ്ടങ്ങളുണ്ടായി. ഫയർഫോഴ്സ് എത്തി പിന്നീട് മരം മുറിച്ചുമാറ്റി. നെടുമങ്ങാട് തഹസിൽദാർ അനിൽ കുമാർ സ്കൂളിലെത്തി സ്ഥിതിഗതികൾ വിലയിരുത്തി. വീണ മരം ഫയർ ഫോഴ്‌സ് മുറിച്ചു മാറ്റുന്നതിനിടെ ഫയർഫോഴ്സ് ഉദ്യോഗസ്ഥർക്ക് പരിക്കുമുണ്ടായി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group