‘മന്ത്രിയേയും മന്ത്രിസഭയേയും കുറ്റപ്പെടുത്തിയില്ല, മുഖ്യമന്ത്രി ഗുരു തുല്യന്‍’; താന്‍ നടത്തിയത് പ്രൊഫഷണല്‍ സൂയിസൈഡ്; നടപടി ഉണ്ടായാലും നിലപാട് തുടരുമെന്ന് ഡോ. ഹാരിസ്

Spread the love

തിരുവനന്തപുരം: താന്‍ നടത്തിയത് പ്രൊഫഷണല്‍ സൂയിസൈഡെന്ന് ഡോ ഹാരിസ് ചിറയ്ക്കല്‍.

video
play-sharp-fill

തന്നിക്കെതിരെ നടപടി ഉണ്ടായാലും നിലപാട് തുടരുമെന്ന് ഹാരിസ് മാധ്യമങ്ങളോട് പറഞ്ഞു. താൻ മന്ത്രിയേയും മന്ത്രിസഭയേയും കുറ്റപ്പെടുത്തിയില്ല. തനിക്കെതിരെ കുറ്റപ്പെടുത്തലും നടപടിയുമുണ്ടായാലും നിലപാട് തുടരും. ബ്യൂറോക്രസിയുടെ വീഴ്ച പരിഹരിക്കണം. പ്രശ്നങ്ങള്‍ പരിഹരിച്ചാല്‍ ആരോഗ്യമേഖല ഉയര്‍ച്ചയിലേക്ക് പോകുമെന്നും ഡോ ഹാരിസ് കൂട്ടിച്ചേര്‍ത്തു.

മുഖ്യമന്ത്രിയുടെ കുറ്റപ്പെടുത്തലില്‍ വിഷമമില്ലെന്നും അദ്ദേഹം ഗുരുനാഥന് തുല്യനാണെന്നും ഹാരിസ് ചിറയ്ക്കല്‍ പറയുന്നു. എല്ലാ വഴിയും അടഞ്ഞപ്പോഴാണ് തുറന്ന് പറഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയ ഉപകരണങ്ങള്‍ ഇല്ലാത്തതിന്‍റെ പേരില്‍ തുറന്നടിച്ച ഡോ. ഹാരിസ് ചിറയ്ക്കല്‍ ഇപ്പോള്‍ സംതൃപ്തൻ. ശസ്ത്രക്രിയ ഉപകരണങ്ങള്‍ എത്തിയതില്‍ സംതൃപ്തനാണെന്ന് ഡോ. ഹാരിസ് ചിറയ്ക്കല്‍ പറഞ്ഞു. സന്തോഷം തോന്നുന്ന നിമിഷങ്ങളെന്നാണ് ഹാരിസ് ചിറയ്ക്കലിന്‍റെ പ്രതികരണം.