
മൂന്നാര്‍: നിയന്ത്രണംവിട്ട് പിന്നിലേക്ക് ഉരുണ്ടുവന്ന ട്രക്കിങ് ജീപ്പ് ഇടിച്ച് വിനോദസഞ്ചാരി മരിച്ചു.
പിന്നീട് ഇതേ ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞ് അതിലുണ്ടായിരുന്ന 10 പേര്‍ക്ക് പരിക്കേറ്റു.
തമിഴ്‌നാട് തിരുവള്ളൂര്‍ പോയമ്ബേട് സ്വദേശി പ്രകാശാണ് (60) മരിച്ചത്.
പ്രകാശും ജീപ്പിലെ യാത്രക്കാരനായിരുന്നു. ഡ്രൈവര്‍ക്ക് സൈഡ് പറഞ്ഞു കൊടുക്കാന്‍ പ്രകാശന്‍ പുറത്തേക്ക് ഇറങ്ങിയപ്പോഴാണ് അപകടം. പരിക്കേറ്റവരില്‍ ഒന്‍പതുപേരും പ്രകാശിന്റെ ബന്ധുക്കളാണ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ആറ്റുകാട് സ്വദേശിയായ ഡ്രൈവര്‍ അശ്വിന്‍, തിരുവള്ളൂര്‍ പോയ മ്പേട് സ്വദേശികളായ മണിരത്‌ന (33), പ്രീതി (25), തേന്‍മൊഴി (53), ചെല്ലം (45), കാവേരി (27) ഊരമ്ബക്കം സ്വദേശികളായ സതീഷ് (32) ശിവപ്രിയ (30), ദിയ (5), വരലക്ഷ്മി (47) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
പോതമേട്-ആറ്റുകാട് റോഡില്‍ സ്വകാര്യ റിസോര്‍ട്ടിന് സമീപം ചൊവ്വാഴ്ച രാവിലെ ഒന്‍പതോടെയാണ് അപകടം. ഡ്രൈവര്‍ ഉള്‍പ്പെടെ 11 പേരാണ് ജീപ്പില്‍ ഉണ്ടായിരുന്നത്. എല്ലാവരും ട്രക്കിങ്ങിന് ശേഷം റിസോര്‍ട്ടിലേക്ക് മടങ്ങുകയായിരുന്നു.
ഇതിനിടെ ജീപ്പ് തിരിക്കുന്നതിന് ഡ്രൈവര്‍ക്ക് സൈഡ് പറഞ്ഞുകൊടുക്കാനാണ് പ്രകാശ് വാഹനത്തില്‍നിന്ന് പുറത്തിറങ്ങിയത്. നിയന്ത്രണംവിട്ട ജീപ്പ് പിന്നോട്ടുരുണ്ട് ഇദ്ദേഹത്തെ ഇടിച്ചശേഷം തേയിലത്തോട്ടത്തിലേക്ക് മറിയുകയായിരുന്നു.
പ്രകാശിനെ മൂന്നാറിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ഇടുക്കി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.